ഷിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ സ്ഥാനമൊഴിഞ്ഞ എക്‌സിക്യൂട്ടീവിനെ ആദരിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി ട്രസ്റ്റീ കോഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന സാബു കട്ടപ്പുറം, കഴിഞ്ഞ രണ്ടു വര്‍ഷമായി കൈക്കാരന്മാരായി സേവനം അനുഷ്ടിച്ചിരുന്ന ബിനു പൂത്തുറയില്‍, ജോര്‍ജ് മറ്റത്തിപ്പറമ്പില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, നിബിന്‍ വെട്ടിക്കാട്ട് എന്നിവരെയും പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന അനില്‍ മറ്റത്തിക്കുന്നേലിനെയും ആണ് ആദരിച്ചത്. വികാരി ഫാ. സിജു മുടക്കോലിന്റെ നേതൃത്വത്തില്‍ ആണ് ഈ പ്രത്യേക ചടങ്ങു നടന്നത്. ഫാ. സിജു മുടക്കോടില്‍, സ്ഥാനമൊഴിഞ്ഞ ഓരോരുത്തരുടെയും പ്രവര്‍ത്തങ്ങള്‍ പ്രത്യേകം അനുസ്മരിക്കുകയും ഇടവകയുടെ ആദരത്തിന്റെ പ്രതീകമായി പ്രശംസാ ഫലകം സമ്മാനിക്കുകയും ചെയ്തു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി ഒപ്പമുണ്ടായിരുന്ന ജീവിതപങ്കാളികളെയും യോഗത്തില്‍ പ്രത്യേകം അനുസ്മരിച്ചു. സ്ഥാനമൊഴിഞ്ഞ ഭാരവാഹികളെ പ്രതിനിധീകരിച്ചു സാബു കട്ടപ്പുറം തന്റെ മറുപടി പ്രസംഗത്തില്‍
തങ്ങളുടെ കാലയളവില്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നിസ്സീമമായ സഹകരണം നല്‍കിയ വിവിധ വൈദികര്‍, സിസ്റ്റേഴ്‌സ്, പാരീഷ് കൗണ്‍സില്‍, സര്‍വോപരി എല്ലാ ഇടവക ജനങ്ങള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തി.
ചടങ്ങുകള്‍ക്ക് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍, കൈക്കാരന്മാരായ സേവ്യര്‍ നടുപറമ്പില്‍, സണ്ണി കണ്ണാല, ജോബി പോളക്കല്‍, മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകന്‍, എന്നിവരും സണ്ണി മേലേടം, സി ശാലോം, റോയി ചേലമലയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
