അഹമ്മദാബാദ് വിമാന ദുരന്തത്തില്‍പെട്ടവര്‍ക്ക് ഓര്‍മ ഇന്റര്‍നാഷണല്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍പെട്ടവര്‍ക്ക് ഓര്‍മ ഇന്റര്‍നാഷണല്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു


ഫിലാഡല്‍ഫിയ: അഹമ്മദാബാദില്‍ നടന്ന എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഓര്‍മ ഇന്റര്‍നാഷണല്‍ അനുശോചന യോഗം സംഘടിപ്പിച്ചു.

യോഗത്തില്‍ ഓര്‍മ ഇന്റര്‍നഷണല്‍ പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോസ് ആറ്റുപുറം, ജനറല്‍ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, വൈസ് പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി, ട്രഷറര്‍ റോഷന്‍ പ്ലാമൂട്ടില്‍, മുന്‍ പ്രസിഡന്റ് ജോര്‍ജ് നടവയല്‍, പി ആര്‍ ഒ മെര്‍ളിന്‍ അഗസ്റ്റിന്‍, ഓര്‍മ്മ ടാലന്റ് പ്രൊമോഷന്‍ ഫോറം ചെയര്‍മാന്‍ ജോസ് തോമസ്, പബ്ലിക് അഫയേഴ്‌സ്  ഫോറം ചെയര്‍മാന്‍ വിന്‍സന്റ് ഇമ്മാനുവല്‍, ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഷാജി അഗസ്റ്റിന്‍, ജെയിംസ് തുണ്ടത്തില്‍ (നോര്‍ത്ത് കരോളിന ചാപ്റ്റര്‍ പ്രസിഡന്റ്), കുര്യാക്കോസ് മാണിവയലില്‍ (കേരള ചാപ്റ്റര്‍ പ്രസിഡന്റ്), റെജി തോമസ് (ഷാര്‍ജ), എന്നിവര്‍ അനുശോചനപ്രസംഗങ്ങള്‍ നടത്തി.

യാത്രികര്‍ക്കായി അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമായി നടപ്പിലാക്കുന്നതിനും ഇനിയൊരിക്കലും ഇത്തരത്തിലുള്ള വലിയ വിമാന ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ അധികാരികളും കമ്പനികളും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കത്തക്കവിധം അതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്‌കരിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും ചൂണ്ടിക്കാട്ടി. അതോടൊപ്പം തന്നെ വിമാനയാത്രക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി നിര്‍ബന്ധമായ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമനിര്‍മാണം അനിവാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വന്‍ദുരന്തങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ വികസനത്തോടൊപ്പം സുരക്ഷക്കും പ്രാധാന്യം കല്പിക്കേണ്ടതാണെന്നും ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം മാത്രമല്ല മാനുഷികവും ഉത്തരവാദിത്വപരവും ആയ സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും നേതാക്കള്‍ മുന്നോട്ടുവച്ചു.