ലിറ്റററി അസോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) -യുടെ 2024-25 വര്‍ഷത്തില്‍ സംഘടിപ്പിച്ചു വരുന്ന ''എന്റെ എഴുത്തുവഴികള്‍'' എന്ന എഴുത്തുകാരുടെ എഴുത്തനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പരമ്പരയില്‍ പ്രശസ്ത നോവലിസ്റ്റും എഴുത്തുകാരനുമയ വി ജെ ജെയിംസ് പങ്കെടുക്കും. പങ്കെടുക്കുന്ന എഴുത്തുകാര്‍ അവരുടെ രചനകളെക്കുറിച്ചും രചനാനുഭവങ്ങളെക്കുറിച്ചും, രചനക്ക് കാരണമായ പ്രചോദനങ്ങളെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന പരിപാടിയാണ് എന്റെ എഴുത്തുവഴികള്‍'. ജൂണ്‍ 20 വെള്ളിയാഴ്ച്ച വൈകിട്ട് ആറിനാണ് സൂമിലൂടെ പരിപാടി നടത്തുക.
പരിപാടിയില്‍ വടക്കെ അമേരിക്കയിലെ പ്രസിദ്ധ എഴുത്തുകാരി നിര്‍മലയുടെ 'കരയിലെ മീനുകള്‍' എന്ന നോവല്‍ വി ജെ ജെയിംസ് പരിചയപ്പെടുത്തുകയും തന്റെ എഴുത്തനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്യും.
സൂമില്‍ പങ്കെടുക്കുന്നവര്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും.