ഡാളസ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ വിമണ്‍സ് ആന്റ് മെന്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 15 ഞായറാഴ്ച പേത്രത്ത സംഗമവും കപ്പിള്‍സ് ഡേ കൂട്ടായ്മയും നടത്തും. അന്നേ ദിവസം 2026ല്‍ വിവാഹത്തിന്റെ 25ഉം 50ഉം വാര്‍ഷികം ആഘോഷിക്കുന്ന എല്ലാ ദമ്പതിമാരെയും ആദരിക്കും. പ്രത്യേകം ആശീര്‍വ്വാദ പ്രാര്‍ഥനയും നടക്കും.
പേത്രത്തദിനത്തിന്റെ ഭാഗമായി മാതാപിതാക്കളുടെ നേതൃത്വത്തില്‍ ഭക്ഷണം ഒരുക്കി എല്ലാവര്‍ക്കും വിതരണം ചെയ്യും. മെന്‍സ് മിനിസ്ട്രി പ്രസിഡന്റ് ബിനു അത്തിമറ്റം, വിമണ്‍സ് മിനിസ്ട്രി പ്രസിഡന്റ് സില്‍വി നടക്കുഴയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങള്‍ പരിപാടികള്‍ ക്രമീകരിക്കുന്നു. വാലന്റയില്‍സ് ഡേയുടെ വികലമായ കാഴ്ചപ്പാടില്‍ നിന്നും ദൈവം ആഗ്രഹിക്കുന്ന ദാമ്പത്യ സ്‌നേഹബന്ധത്തിന്റെ പാഠം പകര്‍ന്ന് നല്‍കുവാന്‍ ഉദ്ദേശിച്ചാണ് ദമ്പതിസംഗമം മിനിസ്ട്രി സംഘടിപ്പിക്കുന്നത്.
