മാര്‍ത്തോമ്മാ യുവജന സഖ്യം കോണ്‍ഫ്രന്‍സ് ആഗസ്റ്റ് 14 മുതല്‍ ന്യൂയോര്‍ക്കില്‍

മാര്‍ത്തോമ്മാ യുവജന സഖ്യം കോണ്‍ഫ്രന്‍സ് ആഗസ്റ്റ് 14 മുതല്‍ ന്യൂയോര്‍ക്കില്‍


ന്യൂയോര്‍ക്ക്: ഇരുപത്തിമൂന്നാമത് നോര്‍ത്ത് അമേരിക്ക ഭദ്രാസന മര്‍ത്തോമ്മാ യുവജന സഖ്യം കോണ്‍ഫ്രന്‍സ് ആഗസ്റ്റ് 14 മുതല്‍ 16 വരെ ന്യൂയോര്‍ക്കിലെ എല്ലെന്‍വില്‍ ഹോണേഴ്‌സ് ഹെവന്‍ റിസോര്‍ട്ടില്‍ നടക്കും. ന്യൂയോര്‍ക്ക് ശാലേം മാര്‍ത്തോമ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കോണ്‍ഫ്രന്‍സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

ബൈബിള്‍ പഠനങ്ങള്‍, പ്രചോദനാത്മക പ്രസംഗങ്ങള്‍, ഗൈഡന്‍സ് സെഷനുകള്‍, വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പാനല്‍ ചര്‍ച്ചകള്‍, സെമിനാറുകള്‍ എന്നിവ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് കോണ്‍ഫ്രന്‍സില്‍ ഒരുക്കിയിരിക്കുന്നത്.

നോര്‍ത്ത് അമേരിക്ക ഭദ്രാസന ബിഷപ്പ് ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ, മാര്‍ത്തോമ്മാ സഭയിലെ പ്രമുഖ പ്രഭാഷകനായ റവ. ഡോ. മോത്തി വര്‍ക്കി എന്നിവര്‍ മുഖ്യ പ്രസംഗകരായിരിക്കും. ബൈബിള്‍ ക്ലാസ്സുകള്‍ക്ക് റവ. സിബു എബ്രഹാം മാത്യു (കാനഡ) നേതൃത്വം നല്‍കും. പ്രതിസന്ധികളിലെ പ്രബലത, രക്ഷകനോടൊത്തുള്ള അതിജീവനം എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫ്രന്‍സിന്റെ തീം.

കോണ്‍ഫ്രന്‍സിന്റെ നടത്തിപ്പിനായി ശാലേം മാര്‍ത്തോമാ ഇടവക വികാരി റവ. എബ്രഹാം വര്‍ഗീസ്  അധ്യക്ഷനായി ലിബിന്‍ വര്‍ഗീസ്  (ജനറല്‍ കണ്‍വീനര്‍), തോമസ് ബിജേഷ് (സഹ കണ്‍വീനര്‍), അമോല്‍ വര്‍ഗീസ് (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

വിവിധ സബ് കമ്മിറ്റികളുടെ കണ്‍വീനര്‍മാരായി ജിന്‍സി ബിനീഷ്, ദിലീപ് മാത്യു, ബിനി കോശി, അബിജിത് വര്‍ഗീസ്, ജിതിന്‍ തോമസ്, പ്രിജോ ആന്‍ഡ്രൂസ്, ജോയല്‍ ജോസഫ്, ജോയല്‍ തോമസ്, റിയ ഹാപ്പി, തോമസ് ഐസക്, ഷിജു തോമസ്, അനു പി തോമസ്, ബിനീഷ് തോമസ്, ലിസ മാത്യു, എന്നിവര്‍ സേവനം അനുഷ്ഠിക്കുന്നു.