ഡാലസില്‍ സുവര്‍ണ ജൂബിലി ആഘോഷത്തിന് ഒരുങ്ങി മാര്‍ത്തോമ്മാ സഭ

ഡാലസില്‍ സുവര്‍ണ ജൂബിലി ആഘോഷത്തിന് ഒരുങ്ങി മാര്‍ത്തോമ്മാ സഭ


ഡാലസ്: ഫാര്‍മേഴ്‌സ് ബ്രാഞ്ചിലെ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് സ്ഥാപിതമായിട്ട് 50 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി സുവര്‍ണ ജൂബിലി സമാപനാഘോഷം ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 2 വരെ വിവിധ ആത്മീയ ശുശ്രൂഷകളോടും പൊതുസമ്മേളനങ്ങളോടും കൂടി നടക്കും.

ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി പ്രത്യേക യോഗങ്ങളും വിശുദ്ധ കുര്‍ബാന ശുശ്രൂഷയും നടത്തും.

ജൂലൈ 31 (വെള്ളി) വൈകിട്ട് 6:00: റിവൈവല്‍ നൈറ്റ്  യുവജന വിഭാഗങ്ങളായ വൈ എഫ് എഫിന്റേയും വൈ എഫിന്റേയും നേതൃത്വത്തില്‍ പ്രത്യേക ആത്മീയ നവീകരണ സമ്മേളനം.

ഓഗസ്റ്റ് 1 (ശനി) വൈകിട്ട് 5:30: വിശ്വാസികളുടെയും അതിഥികളുടെയും പങ്കാളിത്തത്തോടെ പൊതുസമ്മേളനം.

ഓഗസ്റ്റ് 2 (ഞായര്‍) രാവിലെ 8:30: വിശുദ്ധ കുര്‍ബാനയോടും ഇടവക ദിനാഘോഷത്തോടും കൂടി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം.

സമാപന സമ്മേളനത്തിന് റവ. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെട്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.