കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ഭാരവാഹികള്‍

കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ഭാരവാഹികള്‍


ഡാളസ്: ഡാളസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളികളുടെ ആദ്യകാല സംഘടനയും അമേരിക്കയില്‍ മുന്‍നിര സംഘടനകളില്‍ ഒന്നുമായ കേരള അസോസിയേഷന്‍ ഓഫ് ഡാളസ് 2026- 2027 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. 1976ല്‍ സ്ഥാപിതമായ കേരള അസോസിയേഷന്‍ ഓഫ് ഡാളസ് 50 വര്‍ഷം പിന്നിടുമ്പോള്‍  1500ല്‍പരം അംഗങ്ങള്‍ ഉണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരത്തിനായി പലരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററിന്റെയും കേരള അസോസിയേഷന്റെയും പൊതു മീറ്റിംഗിലൂടെ തെരഞ്ഞെടുപ്പ് ഒഴിവാക്കി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുകയാണുണ്ടായത്. ഷിജു എബ്രഹാം പ്രസിഡന്റായും മഞ്ജിത്ത് കൈക്കര സെക്രട്ടറിയായും സിജു കൈനിക്കര ട്രഷററായും രൂപീകരിച്ച ഭാരവാഹികളെ കൂടാതെ 15 അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു. ജനുവരിയില്‍ ആഘോഷിക്കുന്ന ക്രിസ്തുമസ്- പുതുവത്സര പരിപാടിയില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കും. പ്രസ്തുത പരിപാടിയില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷ ഉദ്ഘാടനവും നടത്തുമെന്ന് നിലവിലെ ഭാരവാഹികള്‍ അറിയിച്ചു.