ഷിക്കാഗോ: കെ സി എസ് ഷിക്കാഗോയുടെ ആദ്യ ഇന്‍ഡോര്‍ പിക്കിള്‍ബോള്‍ ടൂര്‍ണമെന്റ് വില്ല പാര്‍ക്കില്‍ വിജയകരമായി സംഘടിപ്പിച്ചു. ഏകദേശം 200 പേര്‍ പങ്കെടുത്ത പരിപാടി കളിക്കാരും കുടുംബാംഗങ്ങളും ഉള്‍പ്പെടെ എല്ലാവര്‍ക്കും ആവേശകരവും ഓര്‍മ്മപ്പെടുത്തുന്നതുമായ അനുഭവമായി മാറി.
കെ സി എസ് ജോയിന്റ് സെക്രട്ടറി ക്രിസ് കട്ടപ്പുറം, വൈസ് പ്രസിഡന്റ് മാറ്റ് വിളങ്ങാട്ടുശ്ശേരില്‍, ലിജോ മുണ്ടാപ്ലാക്കില്‍, സിറില്‍ അമ്പനാട്ട് എന്നിവരുടെ നേതൃത്വത്തിലും മികച്ച ഏകോപനത്തിലും ടൂര്‍ണമെന്റ് സുതാര്യമായി നടന്നു. അവരുടെ കഠിനാധ്വാനവും സമര്‍പ്പണവും പരിപാടിയുടെ വിജയത്തിന് നിര്‍ണായകമായി.
മൊത്തം 24 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ആവേശകരമായ പ്രകടനങ്ങളാണ് അരങ്ങേറിയത്. മാതാപിതാക്കളും കുട്ടികളും ഉള്‍പ്പെടെയുള്ള പ്രേക്ഷകര്‍ മുഴുവന്‍ മത്സരങ്ങളും ആവേശത്തോടെ ആസ്വദിച്ചു. റഫറിമാരുടെ അഭാവത്തിലും എല്ലാ മത്സരങ്ങളും യാതൊരു പ്രശ്‌നങ്ങളും കൂടാതെ സുതാര്യമായി നടന്നത് കളിക്കാരുടെ മികച്ച സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെയാണ് പ്രതിഫലിപ്പിച്ചത്.
മത്സരത്തിലെ വിജയികള്‍:
ഒന്നാം സമ്മാനം: ജൂബിന്‍ വെട്ടിക്കാട്ട് ആന്റ് ജെസ്വിന്‍ ഏലവുംകല്‍
രണ്ടാം സമ്മാനം: സുനില്‍ കോയിത്തറ ആന്റ് മാത്യു മൂന്ന്പറയില്‍
മൂന്നാം സമ്മാനം: ക്രിസ് ചാക്കോ കൊട്ടാരത്തില്‍ പാറേട്ട് ആന്റ് ക്രിസ്ത്യന്‍ ചേലക്കല്‍
നാലാം സമ്മാനം: പോള്‍ ആന്റ് ജോസ് വിളങ്ങാട്ടുശ്ശേരില്‍.
