കെ എച്ച് എന്‍ എ കാനഡ- ഒന്റാറിയോ റീജിയണല്‍ വൈസ് പ്രസിഡന്റായി കവിത കെ മേനോന്‍

കെ എച്ച് എന്‍ എ കാനഡ- ഒന്റാറിയോ റീജിയണല്‍ വൈസ് പ്രസിഡന്റായി കവിത കെ മേനോന്‍


ഫ്‌ളോറിഡ: നോര്‍ത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കാനഡ- ഒന്റാറിയോ റീജിയണല്‍ വൈസ് പ്രസിഡന്റായി കവിത കെ മേനോനെ നിയമിച്ചു. ഒന്റാറിയോ മേഖലയിലെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നതാണ് പ്രധാന ചുമതല.

പതിനഞ്ച് വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള കവിത കെ മേനോന്‍ മീഡിയ, നിയമം, സാമൂഹിക സേവനം എന്നീ മേഖലകളില്‍ ശ്രദ്ധേയ സാന്നിധ്യമാണ്. മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്, മാസ്റ്റര്‍ ഓഫ് ലോ (എല്‍ എല്‍ എം)  ബിരുദങ്ങളുള്ള രജിസ്റ്റേര്‍ഡ് സോഷ്യല്‍ വര്‍ക്കറായ കവിത മാനസികാരോഗ്യ രംഗത്തും സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദങ്ങള്‍, കുടുംബബന്ധങ്ങള്‍, ദാമ്പത്യ പ്രശ്‌നങ്ങള്‍ എന്നിവയില്‍ പ്രത്യേക ശ്രദ്ധ നല്‍കി കൗണ്‍സിലിംഗും തെറാപ്പി സേവനങ്ങളും നല്‍കുന്നു.

സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മീഡിയയും ഇവന്റ് മാനേജ്‌മെന്റും ഉള്‍പ്പെടെയുള്ള മേഖലകളിലും കവിത സജീവമാണ്. ട്രിയോന ഇവന്റ്‌സ് എന്ന സ്ഥാപനത്തിന്റെ സി ഇ ഒ ആയ കവിത വിവിധ സാംസ്‌കാരിക പരിപാടികള്‍ക്കും കോര്‍പ്പറേറ്റ് ഇവന്റുകള്‍ക്കും നേതൃത്വം നല്‍കുന്നു.