ഡാളസ്: സംഗീത ലോകത്തെ അതിശയപ്പെടുത്തിഒരു മലയാള ഗാനം നൂറ്റിയൊന്ന് ട്യൂണില്‍ ഈണം നല്‍കി തിരുവല്ല കാവുംഭാഗം സ്വദേശി ജോളി സാമുവേല്‍. അമ്മ എന്ന ഹൃദയ സ്പര്‍ശിയായ മലയാളം സിംഗിള്‍ ലിറിക്/ ഗാനമാണ് അദ്ദേഹം നൂറ്റിയൊന്ന് ട്യൂണില്‍ ഈണം നല്‍കിയത്.
ഡോ. ബിശ്വറൂപ്‌റോയ് ചൗധരി ചീഫ് എഡിറ്റര്‍ ആയ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ജോളിയുടെ സംഗീതത്തിലുള്ള അപൂവ്വമായ നേട്ടം സ്ഥിരീകരിച്ചു. ദുബൈയിലെ സ്വകാര്യ കമ്പനില്‍ ഐ ടി എഞ്ചിനിയറായി ജോലി ചെയ്യുകയാണ് ജോളി സാമുവല്‍. തിരുവല്ല കാവുംഭാഗം എബനേസര്‍ മാര്‍ത്തോമ്മ ഇടവക അംഗമാണ്.
