ഒക്ലഹോമ മലയാളി അസോസിയേഷന്‍ മുന്‍നിര അംഗം ജോണ്‍ വി പണിക്കര്‍ (പണിക്കര്‍ അങ്കിള്‍ ) അന്തരിച്ചു

ഒക്ലഹോമ മലയാളി അസോസിയേഷന്‍ മുന്‍നിര അംഗം ജോണ്‍ വി പണിക്കര്‍ (പണിക്കര്‍ അങ്കിള്‍ ) അന്തരിച്ചു


ഒക്ലഹോമ: ഒക്ലഹോമ മലയാളി അസോസിയേഷന്റെ (ഒഎംഎ) ആജീവനാന്ത അംഗവും മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവുമായ ജോണ്‍ വി പണിക്കര്‍ (പണിക്കര്‍ അങ്കിള്‍) അന്തരിച്ചു. ഒഎംഎ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ സാനു എബ്രഹാമിന്റെ ഭാര്യാപിതാവാണ്.

പണിക്കര്‍ അങ്കിളും ഭാര്യയും ദീര്‍ഘകാലമായി ഒക്ലഹോമ മലയാളി അസോസിയേഷന്റെ ആജീവനാന്ത അംഗങ്ങളായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ഒക്ലഹോമ മലയാളി അസോസിയേഷന്‍ അറിയിച്ചു.
 
ഭാര്യ, ടോണി, സുനിത, ഫെയ്ത്ത്, ടോബി, സാനു, അക്‌സ, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ഒഎംഎ അറിയിച്ചു. ദുഃഖിതരായ കുടുംബത്തിന് സ്‌നേഹവും പ്രാര്‍ത്ഥനയും പിന്തുണയും നല്‍കാന്‍ മലയാളി സമൂഹത്തോട് അസോസിയേഷന്‍ അഭ്യര്‍ഥിച്ചു.