മലയാളി റെസ്പിറേറ്ററി കെയര്‍ അസോസിയേഷന് പ്രവര്‍ത്തനമികവിന് ഐ എസ് ആര്‍ സി അവാര്‍ഡ്

മലയാളി റെസ്പിറേറ്ററി കെയര്‍ അസോസിയേഷന് പ്രവര്‍ത്തനമികവിന് ഐ എസ് ആര്‍ സി അവാര്‍ഡ്


ഡോണെര്‍സ് ഗ്രോവ്: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയറിന്റെ (എഎആര്‍സി) ഇല്ലിനോയിസ് സൊസൈറ്റി ഓഫ് റെസ്പിറേറ്ററി കെയര്‍ (ഐ എസ് ആര്‍ സി) ചാപ്റ്റര്‍ ഡോണേഴ്സ് ഗ്രോവ്, ഷിക്കാഗോയില്‍ വെച്ച് നടത്തിയ 58-ാമത് സമ്മേളനത്തില്‍ റെസ്പിറേറ്ററി തെറാപ്പി മേഖലയിലെ കഴിഞ്ഞ 25 വര്‍ഷത്തെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനത്തിന് മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയറിനെ (എം എ ആര്‍ സി) ആദരിച്ചു. ഐ എസ് ആര്‍ സി വാര്‍ഷിക കോണ്‍ഫെറെന്‍സിനോടനുബന്ധിച്ചു നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് ജിന ഹൂട്സ് അവാര്‍ഡ് നല്‍കി.

എം എ ആര്‍സിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ടോം ജോസ് അവാര്‍ഡ് ഏറ്റുവാങ്ങി. എംഎആര്‍സി എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ സമയ ജോര്‍ജ്, റോണിഷ് മാത്യു, ബിന്‍സി എലിയാസ്, ട്രീസ ഷെയ്, വിജയ് വിന്‍സെന്റ്, ബെന്‍സി ബെനഡിക്ട്, റോയ് ജോസഫ്, സനീഷ് ജോര്‍ജ്, ജോര്‍ജ് പ്ലാമ്മൂട്ടില്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന എംഎആര്‍സിക്ക് ലഭിക്കുന്ന രണ്ടാമത്തെ പുരസ്‌കാരമാണിത്. മുന്‍പ് ഏഷ്യാനെറ്റിന്റെ കോവിഡ് വാരിയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. എംഎആര്‍സിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തില്‍ നിര്‍മിച്ചു നല്‍കുന്ന ഭവനങ്ങളുടെ പണി പൂര്‍ത്തിയായി. ഇതിനോടകം 3 കുടുംബങ്ങള്‍ക്ക് താങ്ങായി മാറുവാന്‍ സാധിച്ചു.

സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ക്രമീകരിക്കുന്ന ഹെല്‍ത്ത് ഫെയറിന്റെ ക്രമീകരങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന സില്‍വര്‍ ജൂബിലി സുവനീറിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന മീറ്റിംഗില്‍ പ്രകാശനം ചെയ്യുന്ന പ്രസ്തുത

സുവനീറില്‍ കലാ സൃഷ്ടികള്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് marcosuvenir2025@gmail.com എന്ന ഇ മെയിലിലേക്ക് രചനകള്‍ അയക്കാവുന്നതാണ്. സ്‌കറിയകുട്ടി തോമസ് ജനറല്‍ കണ്‍വീനറായി സില്‍വര്‍ ജൂബിലി ആഘോഷ ക്രമീകരണങ്ങള്‍ നടന്നു വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.