ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകള്‍ക്കിടയില്‍ ഐക്യവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐപിസിഎന്‍എ) റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സും ഷിക്കാഗോ ചാപ്റ്ററിന്റെ ഔപചാരിക ഉദ്ഘാടനവും ഡിസംബര്‍ 11 വെള്ളിയാഴ്ച നടക്കും. വൈകുന്നേരം ഏഴിന് മോര്‍ട്ടണ്‍ ഗ്രോവിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളി ഹാളിലാണ് സമ്മേളനം.
ഷിക്കാഗോയിലെയും സമീപപ്രദേശങ്ങളിലെയും പ്രമുഖ മലയാളി സംഘടനകളുടെ നേതാക്കളെയും പ്രതിനിധികളെയും ഒരുമിച്ചിരുത്തി സമൂഹം നേരിടുന്ന സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. സംഘടനകള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് പൊതുവായ താല്‍പര്യങ്ങള്‍ക്കും മലയാളി സമൂഹത്തിന്റെ പുരോഗതിക്കും വേണ്ടി കൂട്ടായി പ്രവര്‍ത്തിക്കാനുള്ള സാധ്യതകളും ചര്‍ച്ച ചെയ്യും.
ഐപിസിഎന്‍എ ദേശീയ പ്രസിഡന്റ് രാജു പള്ളത്ത്, പ്രസിഡന്റ് ഇലക്ട് ഷിജോ പൗലോസ്, ദേശീയ സെക്രട്ടറി അനില്‍ ആറന്മുള, ദേശീയ വൈസ് പ്രസിഡന്റ് അനില്‍ മറ്റത്തിക്കുന്നേല്‍, ജോയിന്റ് സെക്രട്ടറി സിമി ജസ്‌റ്റോ, ജോയിന്റ് ട്രഷറര്‍ കവിത മേനോന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ െ്രെടസ്റ്റാറും അംഗങ്ങളായ മധു കൊട്ടാരക്കര, ബിജു കിഴക്കേക്കുറ്റ്, ശിവന്‍ മുഹമ്മ എന്നിവരും സമ്മേളനത്തിനെത്തും.
ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് പ്രസന്നന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് പരിപാടിയുടെ സംഘാടനം നിര്‍വഹിക്കുന്നത്.
റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍
മലയാളി സംഘടനകളുടെ ഐക്യം ലക്ഷ്യമിട്ട് ഐപിസിഎന്‍എ റൗണ്ട് ടേബിള്‍ സമ്മേളനം ഡിസംബര്‍ 11ന്
