ആന്തരിക സൗഖ്യ ധ്യാനം സെപ്റ്റംബര്‍ 13 മുതല്‍

ആന്തരിക സൗഖ്യ ധ്യാനം സെപ്റ്റംബര്‍ 13 മുതല്‍


അറ്റ്‌ലാന്റ: പ്രീച്ചേഴ്‌സ് ഓഫ് ഡിവൈന്‍ മെര്‍സി മൊണാസ്ട്രയില്‍ വെച്ച് സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്റെ നേതൃത്വത്തില്‍ താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം നടത്തപ്പെടുന്നു. ധ്യാനത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 13 ഞായറാഴ്ച വൈകുന്നേരം 4:00 മണിക്ക് ആരംഭിക്കുന്ന ധ്യാനം, സെപ്റ്റംബര്‍ 15 ചൊവ്വാഴ്ച്ച വൈകുന്നേരം 7:00 മണിക്ക് അവസാനിക്കുന്നതാണ്. ആകെ 50 പേര്‍ക്ക് മാത്രമാണ് പ്രവേശനം ലഭിക്കുന്നത്. ഈ ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ മൊണാസ്റ്ററിക്കു സമീപമുള്ള ഹോട്ടലുകളില്‍ സ്വന്തമായി താമസസൗകര്യം കണ്ടെത്തേണ്ടതാണ്. താല്പര്യമുള്ളവര്‍ക്ക് ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 

Registration: www.pdmatlanta.org/retreats 

കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപെടുക:  +1 425-443-2640.