ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന് നവ നേതൃത്വം

ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന് നവ നേതൃത്വം


ഇല്ലിനോയ്: ഇന്ത്യന്‍ വംശജരായ പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ്‌ന്റെ കൂട്ടായ്മയായി 1998 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ്-ന് (ISWAI) ലിന്‍സണ്‍ തോമസ് പ്രസിഡന്‍ണ്ടായുള്ള പുതിയ പ്രവര്‍ത്തക സമിതി നിലവില്‍ വന്നു. അംഗങ്ങളില്‍ ബഹുഭൂരിപക്ഷവും സ്‌റ്റേറ്റ്  ഫെഡറല്‍ ഗവണ്‍മെന്‍ഡ് പൊതു സേവന വിഭാഗങ്ങളിലോ, പ്രമുഖ ഹോസ്പിറ്റലുകളിലോ പ്രവര്‍ത്തിക്കുന്നവരായതുകൊണ്ട് തന്നെ ഇത്തരം സേവനങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിലേക്ക് കൂടുതല്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്ന സംഘടനയാണ്  ISWAI.  

സജി മണ്ണംചേരില്‍ വൈസ് പ്രസിഡണ്ട് , ടോണി പൊങ്ങാനാ സെക്രട്ടറി, ജാസ്മിന്‍ മാത്യു ജോയിന്റ് സെക്രട്ടറി, ജോസി ഓലിയപ്പുറത്തു ട്രഷറര്‍ എന്നിവരുള്‍ക്കൊള്ളുന്നതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി. ജോസ് കോലഞ്ചേരി ചെയര്‍മാന്‍ ആയും, ജിനോ മഠത്തില്‍, ടോമി കണ്ണാല, ജെസ്ലിന്‍ ജോസ്, സിമി മാത്യു, അപ്പു പുഴക്കരോട്ട് എന്നിവര്‍ അംഗങ്ങളായും ഉള്ള പുതിയ ഡയറക്ടര്‍ ബോര്‍ഡും നിലവില്‍ വന്നു. ജോര്‍ജ് വെണ്ണിക്കണ്ടം ട്രഷറര്‍ ആയും, അലക്‌സാണ്ടര്‍ മാത്യു ഇലക്ഷന്‍ കമ്മീഷണര്‍ ആയും പ്രവര്‍ത്തിക്കും.