ഹൂസ്റ്റണ്‍: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ന്റെ 30 -ാമത് വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് മെയ് 18ന് ശനിയാഴ്ച തുടക്കം കുറിക്കും. രാവിലെ ഒന്‍പത് മുതല്‍ ആരംഭിക്കുന്ന പരിപാടികള്‍ ജനറല്‍ ബോഡി യോഗത്തോടെ 2.15ന് സമാപിക്കും. ഷുഗര്‍ലാന്റിലെ എലൈറ്റ് ബാങ്ക്വറ്റ് ഹാളിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
1994ല്‍ മേരി റോയ് പ്രഥമ പ്രസിഡന്റായി ആരംഭിച്ച് നിരവധി കര്‍മ്മ പരിപാടികളുമായി അമേരിക്കയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് സംഘടന വര്‍ഷങ്ങളായി നടത്തി വരുന്നത്.
മുപ്പതാം വാര്‍ഷിക സമ്മേളനത്തിലേക്ക് ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ഇന്ത്യന്‍ നഴ്‌സുമാരെയുംസ്വാഗതം ചെയ്യുന്നുവെന്നും സമ്മേളനം വിജയകരമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ബിജു ഇട്ടന്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് റീനു വര്‍ഗീസ്- 847 502 4262, സിമി വര്‍ഗീസ്- 281 673 8615, ശോഭ മാത്യു- 847 921 2026, അനിത ജോസഫ്- 561 843 7075.