ഷിക്കാഗോ: ഇന്ത്യൻ എൻജിനിയേഴ്സ് ആനുവൽ ഗാലയും സ്കോളർഷിപ്പ് വിതരണവും നവംബർ 21ന് ഓക്ക്ബ്രൂക്ക് മാരിയറ്റിന്റെ ബാൾ റൂമിൽ വച്ച് നടത്തപ്പെടും. ഈ സമ്മേളനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഗ്ലാഡ്സൺ വർഗീസും ആനുവൽ ഗാല ചെയർമാൻ ഗുൽസാർ സിംഗും അറിയിച്ചു. സമ്മേളനത്തിൽ ഇല്ലിനോയ്ഡ് ഗവർണർ ജെ.ബി പ്രിറ്റ്സ്കർ, കൗൺസിൽ ജനറൽ ഓഫ് ഇന്ത്യ ഡോ. ആനന്ദ് പ്രകാശ്, യുഎസ് കോൺഗ്രസ്മാൻ കാൻഡിഡേറ്റ് മെലീസ ബിയാൻ, ഇവാൻസ്റ്റൺ മേയറും യുഎസ് കോൺഗ്രസ്മാൻ കാൻഡിഡേറ്റുമായ ഡാനിയൽ മിസ്സ് എന്നിവർ പങ്കെടുത്തേക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് എസ്‍ഡിഐ പ്രഷർ സിഇഒ ഹാർദിക് ഭട്ട് ചർച്ച നയിക്കും. വിവിധ തരത്തിലുള്ള നൃത്തനൃത്ത്യങ്ങൾ, ഗായകരായ ഭാവന ചൗധരിയും നിമേഷ് നഗറും നടത്തുന്ന ഗാനമേള തുടങ്ങിയവ അരങ്ങേറും. അതിനുശേഷം ഡിന്നറും ഉണ്ടായിരിക്കും. ടിക്കറ്റുകൾ https://www.aaeiousa.org ൽ നിന്ന് ലഭിക്കും.
സ്കോളർഷിപ്പിന് അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവർക്ക് https://www.aaeiousa.org ൽ നിന്ന് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. ഹൈസ്കൂൾ സീനിയർ സ്റ്റുഡന്റ്സ്, എൻജിനിയറിംഗ് മേജർ എടുക്കുന്നവർക്കും എൻജിനിയറിംഗിൽ ആദ്യ വർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാം. രക്ഷിതാക്കൾക്ക് ഒരു ലക്ഷം ഡോളറിൽ കുറഞ്ഞ വരുമാനമുള്ളവരായിരിക്കണം. താത്പര്യമുള്ളവർ തങ്ങളുടെ ജിപെ നമ്പരും രക്ഷിതാക്കളുടെ വരുമാന സർട്ടിഫിക്കറ്റും അടക്കം aaeiousa@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയിൽ ചെയ്യണം.
ഇന്ത്യൻ എൻജിനിയേഴ്സ് അസോസിയേഷന്റെ ആനുവൽ ഗാലയും സ്കോളർഷിപ്പ് വിതരണവും നവംബർ 21ന് ഓക്ക്ബ്രൂക്ക് മാരിയറ്റിൽ
