ഇന്ത്യാ പ്രസ്‌ക്ലബ് പ്രവര്‍ത്തനോദ്ഘാടനം ഓഗസ്റ്റ് 2നു ഹ്യൂസ്റ്റനില്‍

ഇന്ത്യാ പ്രസ്‌ക്ലബ് പ്രവര്‍ത്തനോദ്ഘാടനം  ഓഗസ്റ്റ് 2നു ഹ്യൂസ്റ്റനില്‍


ന്യൂ ജേഴ്സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2026-27 ലെ നാഷണല്‍ കമ്മറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം ഹൂസ്റ്റണിലെ വിന്‍ധം ഹോട്ടലില്‍ ഓഗസ്‌ററ് രണ്ടാം തിയ്യതി രാവിലെ 10:30നു നടക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡണ്ട് രാജു പള്ളത്ത് അറിയിച്ചു. 

അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്കും പ്രമുഖര്‍ക്കും ഒപ്പം കേരളത്തില്‍ നിന്നുള്ള വിശിഷ്ട അതിഥികളും സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റുമാരും അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍മാരുമടക്കം മുന്‍നിര നേതാക്കളെല്ലാം സമ്മേളനത്തിനായി എത്തിച്ചേരും. ഐ പി സി എന്‍ എ പ്രസിഡണ്ട് രാജു പള്ളത്ത്, ജനറല്‍  സെക്രട്ടറി അനില്‍ ആറന്മുള, ട്രഷറര്‍ ജയന്‍ ജോസഫ്, വൈസ് പ്രസിഡണ്ട് അനില്‍ മറ്റത്തിക്കുന്നേല്‍, ജോയിന്റ് സെക്രട്ടറി സിമി ജെസ്റ്റോ, ജോയിന്റ് ട്രഷറര്‍ കവിത നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വരുന്ന രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ നടക്കുക.  അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ ട്രൈസ്റ്റാര്‍, പ്രസിഡന്റ് എലെക്ട് ഷിജോ പൗലോസ് എന്നിവരും ഉദ്ഘാടന സമ്മേളനത്തിന് നേതൃത്വം നല്കാന്‍ എത്തും.

അതേ വേദിയില്‍ത്തന്നെ ഐ പി സി എന്‍ എ ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനവും നടക്കും. നാഷണല്‍ കമ്മിറ്റിയുടെയും ചാപ്റ്ററിന്റെയും ഉദ്ഘാടനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡണ്ട് ഫിന്നി രാജു, സെക്രട്ടറി ജീമോന്‍ റാന്നി, ട്രഷറര്‍ വിജു വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.