ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക മിഷന്‍ കണ്‍വെന്‍ഷന്‍ ജൂലൈ 2 മുതല്‍; റവ. ഏബ്രഹാം വി സാംസണ്‍ മുഖ്യ പ്രഭാഷണം നടത്തും

ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക മിഷന്‍ കണ്‍വെന്‍ഷന്‍ ജൂലൈ 2 മുതല്‍; റവ. ഏബ്രഹാം വി സാംസണ്‍ മുഖ്യ പ്രഭാഷണം നടത്തും


ഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയുടെ 2026ലെ ഇടവക മിഷന്‍ കണ്‍വെന്‍ഷന്‍ ജൂലൈ 2 മുതല്‍ 4 വരെ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് ഇടവക ദേവാലയത്തില്‍ നടക്കും. 

ഇടവകയുടെ ആത്മീയ നവീകരണത്തിനും വിശ്വാസ വളര്‍ച്ചയ്ക്കുമായി സംഘടിപ്പിക്കുന്ന ഈ കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷകനായി മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് വികാരി റവ. ഏബ്രഹാം വി സാംസണ്‍ സന്ദേശം നല്‍കും.  

കണ്‍വെന്‍ഷനില്‍ ട്രിനിറ്റി ചര്‍ച്ച് ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ജിജോ എം ജേക്കബ് (വികാരി) 832-898-8699, റവ. സോനു എസ് വര്‍ഗീസ് (അസി. വികാരി) 713-408-7394, എം ജോര്‍ജ് കുട്ടി  8322988739, ഏബ്രഹാം ഇടിക്കുള 7136149381, ഏബ്രഹാം മാത്യു (ജോയ് മണ്ണില്‍) 2817451459.