ഹെവന്‍ലി ഫീസ്റ്റ് നോര്‍ത്ത് അമേരിക്കന്‍ കോണ്‍ഫറന്‍സ് ഡാളസില്‍

ഹെവന്‍ലി ഫീസ്റ്റ് നോര്‍ത്ത് അമേരിക്കന്‍ കോണ്‍ഫറന്‍സ് ഡാളസില്‍


ഡാളസ്: നോര്‍ത്ത് അമേരിക്കയിലെ സ്വര്‍ഗ്ഗീയ വിരുന്നിന്റെ (ഹെവന്‍ലി ഫീസ്റ്റ്) രണ്ടാമത് വാര്‍ഷിക ഫാമിലി കോണ്‍ഫറന്‍സ് മാര്‍ച്ച് 6 വെള്ളി മുതല്‍ 8 ഞായര്‍ വരെ ഡാളസിലുള്ള ശാരോണ്‍ ഇവന്റ് സെന്ററില്‍ നടത്തും. അനുഗ്രഹീത ആരാധനയും ആഴമേറിയ ദൈവവചന പഠനവും കൃപാവര ശുശ്രൂഷയും മൂന്നു ദിവസത്തെ കോണ്‍ഫറന്‍സില്‍ ഉണ്ടായിരിക്കും.

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതനായ സഭയുടെ സ്ഥാപകന്‍ ഡോ. മാത്യു കുരുവിള (തങ്കു ബ്രദര്‍), സഭയുടെ സീനിയര്‍ പാസ്റ്ററും അനുഗ്രഹീത ദൈവ വചന അധ്യാപകനുമായ ഡോ. തോമസ് ഏബ്രഹാം (തോമസുകുട്ടി ബ്രദര്‍) തുടങ്ങിയവര്‍ ദൈവ ദാസന്മാര്‍ മുഖ്യ സന്ദേശം നല്‍കും. റോണക്ക് ബ്രദര്‍, അഡ്വ. ബിനോയ് ബ്രദര്‍ തുടങ്ങി അനേക ദൈവദാസന്മാര്‍ ചടങ്ങില്‍ പങ്കെടുക്കും.

വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍, രോഗികള്‍ എന്നിവര്‍ക്കുവേണ്ടി ഈ യോഗങ്ങളില്‍ പ്രത്യേക പ്രാര്‍ഥന ഉണ്ടായിരിക്കുന്നതാണന്നും ജാതി മത ഭേദമന്യേ ഏവരെയും സ്വര്‍ഗ്ഗീയ വിരുന്നിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും www.heavenlyfeastusa.com എന്ന വെബ് സൈറ്റിലോ 469 258 0325, 516 499 0687 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.