ഷിക്കാഗോ : ഫോമാ സെന്‍ട്രല്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ കിക്കോഫും ബിസിനസ് മീറ്റും സംയുക്തമായി ഈ വരുന്ന നവംബര്‍ 2 ഞായറാഴ്ച ഉച്ചക്ക് 2.30ന് മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഹാളില്‍ വെച്ച് നടക്കുന്നതാണ് .ഫോമാ നാഷണല്‍ എക്‌സിക്യൂട്ടീവ് മെംബേര്‍സ്,നാഷനല്‍ ലീഡേഴ്‌സ്,ചിക്കാഗോയിലെയും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെയും ബിസിനസ് ലീഡേഴ്‌സ് എന്നിവര്‍ ഈ കണ്‍വെന്‍ഷനില്‍ സംബന്ധിക്കുന്നതാണ് .പ്രസ്തുത മീറ്റിങ്ങിന്റെ സുഗമമായ നടത്തിപ്പിനായി ,സെന്‍ട്രല്‍ റീജിയന്‍ ആര്‍ വി പി ജോണ്‍സന്‍ കണ്ണൂക്കാടന്‍ ,ബിസ്സിനെസ്സ് മീറ്റ് ചെയര്‍മാന്‍ ജോസ് മണക്കാട് ,റീജിയണല്‍ സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു.
തുടക്കക്കാരും പരിചയസമ്പന്നരുമായ എല്ലാ അമേരിക്കന്‍ മലയാളി ബിസ്സിനസ് സംരംഭകര്‍ക്കും വേണ്ടിയാണ് ഈ ബിസിനസ് മീറ്റ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടകര്‍ അറിയിച്ചു. സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ,അവര്‍ക്ക് ലഭിക്കാവുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാം, തുടങ്ങി തുടങ്ങി നിരവധി വിഷയങ്ങള്‍ ഈ മീറ്റില്‍ ചര്‍ച്ച ചെയ്യും .ബിസിനസ് രംഗത്ത് നിരവധി വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള വിദഗ്ധര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും .മാറുന്ന ലോകത്തില്‍ ബിസിനസ്സിനെക്കുറിച്ചുള്ള ധാരണകള്‍ ,സമീപനം ,പ്രൊഫഷണല്‍ ഡെവലപ്‌മെന്റ് ,മാര്‍ക്കറ്റിംഗ് ട്രെന്‍ഡുകള്‍ എന്നീ വിഷയങ്ങള്‍ ബിസിനസ് മീറ്റില്‍ ചര്‍ച്ച ചെയ്യും .പുതിയ സംരംഭകര്‍ക്ക് ഇതൊരു മുതല്‍ക്കൂട്ടായിരിക്കും.
ഈ ബിസിനെസ്സ് മീറ്റിനോടൊപ്പം തന്നെ നാഷണല്‍ കണ്‍വെന്‍ഷന്റെ കിക്കോഫും നടക്കുന്നതാണ് .ഈ പരിപാടിയിലേക്ക് ഫോമാ റീജിയന്‍ മെംബേര്‍സ് ഉള്‍പ്പെടെ എല്ലാ മലയാളി സുഹൃത്തുക്കളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
ബിസിനസ് മീറ്റിനെ തുടര്‍ന്ന് ഡിന്നറും അതിനു ശേഷം നാഷണല്‍ കണ്‍വെന്‍ഷന്‍ കിക്കോഫ് മീറ്റിങ്ങും നടക്കും.തുടര്‍ന്ന് നടക്കുന്ന കലാസന്ധ്യയില്‍ നിരവധി പ്രതിഭകള്‍ പങ്കെടുക്കുന്ന കലാവിരുന്ന് അരങ്ങേറും .ഫോമാ നാഷണല്‍ കണ്‍വെന്‍ഷനിലേക്ക് സെന്‍ട്രല്‍ റീജിയനില്‍ നിന്നും പരമാവധി ആളുകളെ പങ്കെടുപ്പിക്കുന്നതിനും ബിസിനസ് മീറ്റും കിക്കോഫ് മീറ്റിങ്ങും വിജയകരമായി നടത്തുന്നതിനുമായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു.
കമ്മിറ്റി അംഗങ്ങള്‍ :
ഫോമാ നാഷണല്‍ ബിസിനസ് മീറ്റ് ചെയര്‍മാന്‍ ബേബി ഊരാളില്‍
ഫോമാ നാഷണല്‍ ബിസിനസ് മീറ്റ് കോ ഓര്‍ഡിനേറ്റര്‍ ഓജസ് ജോണ്‍
ഫോമാ നാഷണല്‍ എക്‌സിക്യൂട്ടീവ്‌സ് :
ബേബി മണക്കുന്നേല്‍ (ഫോമാ നാഷണല്‍ പ്രസിഡണ്ട് )
ബൈജു വര്‍ഗീസ് (ഫോമാ നാഷണല്‍ സെക്രട്ടറി )
സിജില്‍ പാലക്കലോടി (ഫോമാ നാഷണല്‍ ട്രെഷറര്‍ )
ഷാലു പുന്നൂസ് (ഫോമാ നാഷണല്‍ വൈസ് പ്രസിഡണ്ട് )
പോള്‍ പി ജോസ് (ജോയിന്റ് സെക്രട്ടറി )
അനുപമ കൃഷ്ണന്‍ (ജോയിന്റ് ട്രെഷറര്‍ )
മാത്യു മുണ്ടക്കല്‍ (നാഷണല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ )
പീറ്റര്‍ കുളങ്ങര (കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ )
റീജിയണല്‍ ബിസിനസ് മീറ്റ്:
ആന്‍ഡ്രൂ പി തോമസ് , സ്റ്റീഫന്‍ കിഴക്കേക്കുറ്റ് ,,ജോണ്‍ പാട്ടപതി ,പ്രമോദ് സക്കറിയ
ജോസ് ചാമക്കാല ,ജോണി വടക്കുംചേരി ,ടോം സണ്ണി
റീജിയണല്‍ എക്‌സിക്യൂട്ടീവ്‌സ് :
ജോണ്‍സന്‍ കണ്ണൂക്കാടന്‍ ആര്‍ വി പി ,
ജോര്‍ജ് മാത്യു (നാഷണല്‍ കമ്മിറ്റി മെമ്പര്‍ )
,ജോസി കുരിശിങ്കല്‍ (നാഷണല്‍ കമ്മിറ്റി മെമ്പര്‍ )
ആഷ മാത്യു (നാഷനല്‍ വിമന്‍സ് റെപ് )
ബെന്നി വാച്ചാച്ചിറ (ഫോമാ നാഷണല്‍ ജുഡീഷ്യല്‍ ചെയര്‍ )
ആന്റോ കവലക്കല്‍ (ചെയര്‍മാന്‍ )
അച്ചന്‍കുഞ്ഞ് മാത്യു(സെക്രട്ടറി)
രാജന്‍ തലവടി (ട്രെഷറര്‍ )
ഉൃ.റോസ് വടകര (വിമന്‍സ് ചെയര്‍പേഴ്‌സണ്‍ )
സാബു കട്ടപ്പുറം (റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ )
ഫോമാ നാഷണല്‍ കണ്‍വെന്‍ഷന്‍ കിക്കോഫും ബിസിനസ് മീറ്റും നവംബര്‍ 2 ന്
