ഫോമാ സെന്‍ട്രല്‍ റീജിയന്റെ നാഷണല്‍ ഫാമിലി കണ്‍വെന്‍ഷന്‍ ആന്‍ഡ് കേരള കണ്‍വെന്‍ഷന്‍ കിക്കോഫ് സമ്മേളനം പ്രൗഢ ഗംഭീരമായി

ഫോമാ സെന്‍ട്രല്‍ റീജിയന്റെ നാഷണല്‍ ഫാമിലി കണ്‍വെന്‍ഷന്‍ ആന്‍ഡ് കേരള കണ്‍വെന്‍ഷന്‍ കിക്കോഫ് സമ്മേളനം പ്രൗഢ ഗംഭീരമായി


ഷിക്കാഗോ: ഫോമാ സെന്‍ട്രല്‍ റീജിയന്റെ നാഷണല്‍ ഫാമിലി കണ്‍വെന്‍ഷന്‍ ആന്‍ഡ് കേരള കണ്‍വെന്‍ഷന്‍ കിക്കോഫ് സമ്മേളനം അതിഗംഭീരമായി നടത്തപ്പെട്ടു. വിസ്മയ തോമസ്, സെറാഫിന്‍, ബിനോയ് എന്നിവര്‍ ദേശീയ ഗാനാലാപനം നടത്തി. സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യു സ്വാഗതം ആശംസിച്ചു. സെന്‍ട്രല്‍ റീജിയന്‍ വൈസ് പ്രസിഡണ്ട് ജോണ്‍സന്‍ കണ്ണൂക്കാടന്‍ അധ്യക്ഷ പ്രസംഗം നടത്തി. തുടര്‍ന്ന് ഫോമാ നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ വിളക്ക് കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.

നാഷണല്‍ ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ്, സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ. സിജു മുടക്കോടില്‍, മുന്‍ പ്രസിഡന്റും ഇപ്പോള്‍ നാഷണല്‍ ബിസിനെസ് മീറ്റ് ചെയര്‍മാനുമായ ബേബി ഊരാളില്‍, കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര, ഫോമാ ജുഡീഷ്യല്‍ ചെയര്‍മാന്‍ ബെന്നി വാച്ചാച്ചിറ, ഫോമാ മുന്‍ ട്രെഷറര്‍ ബിജു തോണിക്കടവില്‍, എഡ്യൂക്കേഷന്‍ ആന്‍ഡ് ലാംഗ്വേജ് കമ്മിറ്റി ചെയര്‍മാന്‍ സാമുവേല്‍ മത്തായി, നാഷണല്‍ കമ്മിറ്റി മെമ്പര്‍ മോളമ്മ വര്‍ഗീസ്, ഡോ. മനു പിള്ള, ജോസ് മണക്കാട്ട് എന്നിവര്‍ സംസാരിച്ചു. ഫോമാ ചെയ്യുന്ന നിരവധി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ദേശീയ നേതാക്കള്‍ സംസാരിച്ചു. നടക്കാന്‍ പോകുന്ന നാഷണല്‍ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിന് സെന്ററല്‍ റീജിയന്റെ എല്ലാ പിന്തുണയും ആര്‍ വി പി ജോണ്‍സന്‍ കണ്ണൂക്കാടന്‍ വാഗ്ദാനം ചെയ്തു .

കേരളാ കണ്‍വെന്‍ഷന്‍ മൂന്നു ദിവസങ്ങളിലായി കുമരകത്തു വച്ച് നടക്കുമെന്ന് കേരളാ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര അറിയിച്ചു .തുടര്‍ന്ന്  സി എം എ പ്രസിഡന്റ് ജോസ് മണക്കാട്ട്, ഐ എം എ പ്രസിഡന്റ് ജോയ് ഇണ്ടിക്കുഴി, ജി സി എം എ പ്രസിഡന്റ് ജിതേഷ് ചുങ്കത്ത്, മിഡ്വെസ്റ്റ് മലയാളീ അസോസിയേഷന് വേണ്ടി ബിനു കൈതക്കോട്ടില്‍, കേരള അസോസിയേഷന് വേണ്ടി ആന്റോ കവലകള്‍, കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന് വേണ്ടി ഡോ. ജീന്‍ പുത്തന്‍പുരക്കല്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു കൊണ്ട് സംസാരിച്ചു തുടര്‍ന്ന് നാഷണല്‍ കണ്‍വെന്‍ഷന്‍ കിക്കോഫ് സ്പോണ്‍സര്‍ഷിപ് പീറ്റര്‍ ആന്റ് സാലി കുളങ്ങരയില്‍ നിന്നും ബേബി മണക്കുന്നേല്‍ ഏറ്റുവാങ്ങിക്കൊണ്ടു ഉദ്ഘാടനം ചെയ്തു. അന്നേ ദിവസം തന്നെ 35-ാളം ഫാമിലികള്‍ നാഷണല്‍ കണ്‍വെന്‍ഷനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി.

കേരള കണ്‍വെന്‍ഷന് വേണ്ടി ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര ജോണ്‍ ആന്‍ഡ് ലിറ്റി പാട്ടപ്പതി, സജി ആന്‍ഡ് ബിനു എടക്കര, സാബു ആന്‍ഡ് ജിജി കട്ടപ്പുറം നോയല്‍ മാത്യു മയാമി, മുക്കൂട്ട് മോണുമെന്റ്‌സ്, സിറില്‍ കട്ടപ്പുറം, ബിജു ആന്‍ഡ് ജിഷ പൂത്തുറയില്‍, ജോയ് ആന്‍ഡ് മോളമ്മ നേടിയകലയില്‍, മനീബ് ചിറ്റിലക്കാട്ടില്‍, ബിനു ആന്‍ഡ് ടോസ്മി കൈതക്കത്തൊട്ടിയില്‍, മുത്തു കലിടുക്കയില്‍, ബിജു ആന്‍ഡ് വിനീത പെരികളം, സെന്റ് മേരീസ് പെട്രോളിയം, ജോണ്‍സന്‍ വാഴപ്പള്ളി, ജോപ്പായി ആന്‍ഡ് ജൂലി പുത്തേട്ട്, എലൈറ്റ് ഗെയിമിംഗ്, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ബാബു മാത്യു, ജോസി കുരിശിങ്കല്‍ എന്നിവരില്‍ നിന്ന് സ്പോണ്‍സര്‍ഷിപ് ഏറ്റുവാങ്ങി. തുടര്‍ന്ന് പ്ലാട്ടുകള്‍ നല്‍കി സ്‌പോണ്‍സര്‍മാരെ ആദരിച്ചു. ആന്റോ കവലക്കല്‍ ഇതിന് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന കലാസന്ധ്യയ്ക്ക് ഡോ. റോസ് വടകര, ഡോ . സിബിള്‍ ഫിലിപ്പ് എന്നിവര്‍ അവതാരകരായിരുന്നു. സിനില്‍ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ബോളിവുഡ് ഫ്യൂഷന്‍ മെഡ്ലി സെറാഫിന് ബിനോയിയുടെ സോളോ ഡാന്‍സ്, നൈനീത പ്രവീണിന്റെ ഗര്‍ബ എക്‌സ്ട്രാവഗാന്‍സ, ദോ സന്തോഷ് ആന്‍ഡ് റോസ്മിയുടെ ഡ്യൂട്ട സോങ്, തേജോലക്ഷ്മി ആചാരിയുടെ സോളോ ഡാന്‍സ്, ജെയ്ഡന്‍ ആന്‍ഡ് ജോര്‍ദാന്റെ ഡാന്‍സ് രംഗീല ടീമിന്റെ നൃത്തം, മണവാളന്‍ ഗ്രൂപ്പ് ഡാന്‍സ്, രാജു ആന്‍ഡ് ബിനുമോള്‍ ഡ്യൂട്ട, ശാന്തി ജെയ്‌സണ്‍ സോളോ ടോം ആന്റ് ജിനു, ലിന്റ ആന്‍ഡ് ജോല്ലിസ് കപ്പിള്‍ ഡാന്‍സ് എന്നിവ കലാസന്ധ്യക്ക് മിഴിവ് പകര്‍ന്നു. തുടര്‍ന്ന് ആന്റോ കവലക്കലിന്റെ കൃതജ്ഞതയോടെ സമ്മേളനം അവസാനിച്ചു.