സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ്ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ് ശ്രദ്ധേയമായി

സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ്ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ് ശ്രദ്ധേയമായി


സ്റ്റാറ്റന്‍ ഐലന്‍ഡ് (ന്യൂയോര്‍ക്ക്): മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വാര്‍ഷിക ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന് സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ്ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഉജ്വല തുടക്കം.

2026 ജൂലൈ 15 മുതല്‍ 18 വരെ പെന്‍സില്‍വേനിയയിലെ ലാങ്കസ്റ്ററിലാണ്   കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്. 'കൃപയുടെ പാത്രങ്ങള്‍' എന്നതാണ് ചിന്താ വിഷയം.

കോണ്‍ഫറന്‍സ് പ്രചാരണത്തിന്റെയും രജിസ്‌ട്രേഷന്റെയും ഭാഗമായി സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ജോണ്‍ താമരവേലില്‍, റിംഗിള്‍ ബിജു, അകില സണ്ണി, മാത്യു ജോഷ്വ, മാത്യു വര്‍ഗീസ്, ഐറിന്‍ പോള്‍, ഈതന്‍ കൂട്ടുമാത എന്നിവരുള്‍പ്പെടുന്ന കോണ്‍ഫറന്‍സ് ടീം സന്ദര്‍ശനം നടത്തി. ഡോ. സക്കറിയ ഉമ്മന്‍, നിക്കോള്‍ വര്‍ഗീസ് എന്നീ രണ്ട് ഇടവകാംഗങ്ങളും ടീമിനൊപ്പം ചേര്‍ന്നു.

ഇടവക വികാരി വെരി റവ. പൗലോസ് ആദായി കോറെപ്പിസ്‌കോപ്പയും ഇടവക കമ്മിറ്റിയും കോണ്‍ഫറന്‍സ്  ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.

വെരി റവ. പൗലോസ് ആദായി കോറെപ്പിസ്‌കോപ്പ കോണ്‍ഫറന്‍സ് ടീം അംഗങ്ങളെ പരിചയപ്പെടുത്തുകയും കോണ്‍ഫറന്‍സിനു വേണ്ടിയുള്ള ടീമിന്റെ സമര്‍പ്പണത്തിനും പരിശ്രമത്തിനും നന്ദി പറയുകയും കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്യാന്‍ എല്ലാ ഇടവക അംഗങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഭദ്രാസനത്തിലെ ഏറ്റവും വലിയ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന്റെ പ്രാധാന്യത്തെയും കുറിച്ച് ജോണ്‍ താമരവേലില്‍ സംസാരിച്ചു.

ഐറിന്‍ പോള്‍, കോണ്‍ഫറന്‍സിന്റെ ചിന്താ വിഷയത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കുവച്ചു. കൂടാതെ, വ്യത്യസ്ത പ്രായത്തിലുള്ളവര്‍ക്കായി വിവിധ സെഷനുകളില്‍ സംസാരിക്കുന്ന പ്രഭാഷകരുടെ പേരും പങ്കുവച്ചു.

ഡോ. തോമസ് മാര്‍ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ് ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോര്‍ജ് (ലോങ്ങ്  ഐലന്‍ഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിന്‍ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം) എന്നിവരാണ് പ്രധാന പ്രഭാഷകര്‍.

കോണ്‍ഫറന്‍സിന്റെ കുറഞ്ഞ രജിസ്‌ട്രേഷന്‍ ഫീസുകളെക്കുറിച്ച് റിംഗിള്‍ ബിജു സംസാരിച്ചു. കൂടുതല്‍ രജിസ്‌ട്രേഷനുകള്‍ക്ക് ഇത് വഴി തുറക്കുമെന്നുള്ള പ്രതീക്ഷയും പങ്കുവെച്ചു. കോണ്‍ഫറന്‍സില്‍ യുവാക്കളുടെ സജീവമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായാണ്  രജിസ്‌ട്രേഷന്‍ ഫീസ് കുറച്ചിട്ടുള്ളതെന്ന് അവര്‍ അറിയിച്ചു.

കോണ്‍ഫറന്‍സിനെ പിന്തുണയ്ക്കുന്നതിനുള്ള സ്‌പോണ്‍സര്‍ഷിപ്പ് അവസരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മാത്യു ജോഷ്വ നല്‍കി.

റാഫിള്‍ പ്രോഗ്രാമിനെയും സമ്മാനങ്ങളേയും കുറിച്ച് അകില സണ്ണി സംസാരിച്ചു.

സുവനീറിലേക്ക് ലേഖനങ്ങള്‍ അയക്കാന്‍ ഈതന്‍ കൂട്ടുമാത ഇടവക അംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും വിവിധ വ്യക്തിഗത, ബിസിനസ് നിരക്കുകളെക്കുറിച്ച് വിശദമായി പറയുകയും ചെയ്തു.

പങ്കെടുക്കുന്ന എല്ലാവര്‍ക്കും കോണ്‍ഫറന്‍സ് എത്രത്തോളം ഉപകാരപ്രദമായെന്നു അവരുടെ അനുഭവങ്ങള്‍ വിശദീകരിച്ചു ഡോ. സക്കറിയ ഉമ്മനും നിക്കോള്‍ വര്‍ഗീസും സംസാരിച്ചു.

ഡയമണ്ട് സ്‌പോണ്‍സര്‍ ജോണ്‍ മാത്യു, ഗോള്‍ഡ് സ്‌പോണ്‍സര്‍ ജോസ് കെ ജോയ്, ഗോള്‍ഡ് സ്‌പോണ്‍സര്‍ ഡോ. അലക്‌സാണ്ടര്‍ മാത്യു എന്നിവര്‍ക്ക് കോണ്‍ഫറന്‍സ് ടീം പ്രത്യേകം നന്ദി അറിയിച്ചു.  

കൂടുതല്‍ വിവരങ്ങള്‍ക്കായി https://fycnead.org/  സന്ദര്‍ശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.

 

ഫാ. അലക്‌സ് കെ ജോയ് (കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍): 973-489-6440, ജെയ്സണ്‍ തോമസ് (കോണ്‍ഫറന്‍സ് സെക്രട്ടറി): 917-612-8832, ജോണ്‍ താമരവേലില്‍ (കോണ്‍ഫറന്‍സ് ട്രഷറര്‍): 917-533-3566.