മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ്

മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ്


ന്യൂജേഴ്സി:  മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ  വാര്‍ഷിക ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന് മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഉജ്വല തുടക്കം.

2026 ജൂലൈ 15 മുതല്‍ 18 വരെ പെന്‍സില്‍വേനിയയിലെ ലാങ്കസ്റ്ററിലാണ്   കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്. 'കൃപയുടെ പാത്രങ്ങള്‍' എന്നതാണ് ചിന്താ വിഷയം.

കോണ്‍ഫറന്‍സ് പ്രചാരണത്തിന്റെ ഭാഗമായി മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ആശ ജോര്‍ജ് (ജോയിന്റ് സെക്രട്ടറി), ഫിലിപ്പ് തങ്കച്ചന്‍ (ഫിനാന്‍സ് കമ്മിറ്റി)  എന്നിവരുള്‍പ്പെടുന്ന കോണ്‍ഫറന്‍സ് ടീം സന്ദര്‍ശനം നടത്തി.

കിക്കോഫ് മീറ്റിംഗില്‍ ഇടവക വികാരി ഫാ. ഷിബു ഡാനിയേല്‍, ഡീക്കന്‍ എമില്‍ പീറ്റര്‍, ദേവാലയ സെക്രട്ടറി എല്‍സി തോമസ്, ട്രസ്റ്റി അനിത ഫിലിപ്പ് എന്നിവര്‍ സന്നിഹിതരായിരുന്നു.

സെക്രട്ടറി എല്‍സി തോമസ് കോണ്‍ഫറന്‍സ്  ടീമിനെ പരിചയപ്പെടുത്തി ഇടവകയിലേക്ക്  സ്വാഗതം  ചെയ്തു.

ഫിലിപ്പ് തങ്കച്ചന്‍ മുന്‍കാലങ്ങളില്‍ കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തതിന്റെ അനുഭവം പങ്കുവെക്കുകയും ഈ വര്‍ഷത്തെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എല്ലാ ഇടവക അംഗങ്ങളേയും പ്രത്യേകിച്ചു ഇടവകയിലെ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ആശ ജോര്‍ജ്  ഈ വര്‍ഷത്തെ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ തിയ്യതി, തീം, മുഖ്യ പ്രഭാഷകര്‍, സ്ഥലം എന്നിവയെക്കുറിച്ച് സംസാരിച്ചു.  കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ രജിസ്‌ട്രേഷന്‍ നിരക്കുകളുടെ വിശദാംശങ്ങളും ജോഷ്വയുടെ സൈറ്റ് ആന്റ് സൗണ്ട് തിയേറ്റര്‍ സന്ദര്‍ശനം, റാഫിള്‍ ടിക്കറ്റ്, സുവനീറില്‍ പരസ്യം നല്‍കി കോണ്‍ഫറന്‍സിനെ പിന്തുണക്കേണ്ടതിനെ കുറിച്ചും ആശ പറഞ്ഞു.

ഫാ. ഷിബു ഡാനിയേല്‍ ദേവാലയം സന്ദര്‍ശിച്ചതിനും ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനായി ടീം അംഗങ്ങള്‍ നടത്തി വരുന്ന എല്ലാ ശ്രമങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് കിക്കോഫ് അവസാനിപ്പിച്ചു. ദേവാലയത്തിലെ  എല്ലാ അംഗങ്ങളും കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്യാനും സുവനീറില്‍ വ്യക്തിഗത പരസ്യങ്ങള്‍ നല്‍കാനും റാഫിള്‍ ടിക്കറ്റുകള്‍ വാങ്ങാനും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://fycnead.org/  സന്ദര്‍ശിക്കുകയോ ഫാ. അലക്‌സ് കെ ജോയ് (കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍) 973-489-6440, ജെയ്സണ്‍ തോമസ് (കോണ്‍ഫറന്‍സ് സെക്രട്ടറി) 917-612-8832, ജോണ്‍ താമരവേലില്‍ (കോണ്‍ഫറന്‍സ് ട്രഷറര്‍) 917-533-3566 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.