തിരുവനന്തപുരം: കേരളസര്‍വകലാശാലയും ഫൊക്കാനയുമായി ചേര്‍ന്ന് നല്കുന്ന 'ഭാഷയ്ക്കൊരു ഡോളര്‍' പുരസ്കരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്ഡി പ്രബന്ധത്തിനാണ് പുരസ്കാരം നല്‍കുന്നത്. 2022 ഡിസംബര്‍ 1 മുതല്‍ 2023 നവംബര്‍ 30 വരെയും 2023 ഡിസംബര്‍ 1 മുതല്‍ 2024 നവംബര്‍ 30 വരെയും ഉള്ള കാലയളവില്‍ കേരളത്തിലെ വിവിധ സര്‍വകാലാശാലകളില്‍ നിന്നും മലയാള ഭാഷയിലും സാഹിത്യത്തിലും പിഎച്ച്ഡി ലഭിച്ചവര്‍ക്ക് പ്രബന്ധം അവാര്‍ഡിനായി സമര്‍പ്പിക്കാം. അരലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സമ്മാനര്‍ഹമാകുന്ന പ്രബന്ധത്തിന്റെ മാര്‍ഗദര്‍ശിക്ക് 5000 രൂപയും സമ്മനമായി നല്‍കും.
അപേക്ഷകരുടെ പിഎച്ച്ഡി പ്രബന്ധങ്ങള്‍ മാര്‍ഗ്ഗദര്‍ശി സാക്ഷ്യപ്പെടുത്തിയിരിക്കണം. യൂണിവേഴ്സിറ്റി തെരഞ്ഞെടുക്കുന്ന വിദഗ്ധ സമിതിയാണ് മൂല്യ നിര്‍ണയം നടത്തി വിജയികളെ കണ്ടെത്തുക. പ്രബന്ധത്തിന്റെ ഒരു കോപ്പിയും പ്രബന്ധത്തിന്റെ സി ഡിയും അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2025 ജൂലൈ 7ന് വൈകിട്ട് 5 മണി.
അവാര്‍ഡിന് അര്‍ഹമാകുന്ന പ്രബന്ധം സര്‍വകലാശാല പ്രസിദ്ദീകരണ വിഭാഗം പുസ്തക രൂപത്തില്‍ പ്രസിദ്ദീകരിക്കുന്നതാണ്. അപേക്ഷകള്‍ നേരിട്ടോ തപാലിലോ രജിസ്ട്രാര്‍, കേരള സര്‍വകലാശാല, പാളയം, തിരുവനന്തപുരം- 695034 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. അവാര്‍ഡിന് അര്ഹമാകാത്ത പി എച്ച് ഡി പ്രബന്ധങ്ങള്‍ അപേക്ഷകര്‍ക്ക് സര്‍വകലാശാലയില്‍ നിന്നും തിരികെ കൈപ്പറ്റാവുന്നതാണ്.
ഭാഷയ്ക്കൊരു ഡോളര്‍ പുരസ്കാരത്തിന്റെ കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നത് മുന്‍ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് ആണ്.