ഡാളസ്സ്: ഡാളസ്സ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക പള്ളി ഇടവകയില്‍ ഇരുപത്തി ഒമ്പത് കുഞ്ഞുങ്ങളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം നടത്തി. ഒരുവര്‍ഷത്തെ ഒരുക്കങ്ങള്‍ക്കും പ്രാര്‍ഥനയ്ക്കും ശേഷം നടത്തിയ ദിവ്യകാരുണ്യസ്വീകരണം കൃപാഭിഷേകത്തിന്റെ മുഹൂര്‍ത്തമായിരുന്നു. ലിയാ മാടപറമ്പത്ത്, നേത്തന്‍ മാടപറമ്പത്ത്, നീയ തടത്തില്‍, മിലാഹ് എട്ടുപറയില്‍,അലക്സീസ് ചെമ്മാച്ചേല്‍, നീവാഹ് വിരുത്തിക്കുളങ്ങര, ക്ളെയര്‍ അരിച്ചിറ, നീയല്‍ ചെമ്മാച്ചേല്‍, കാതറിന്‍ സ്രാമ്പിച്ചിറ, എലിയറ്റ് മുടിക്കുന്നേല്‍, സഞ്ചന കാവില്‍, ജോഷ്വാ പുത്തന്‍പറവില്‍, ജോഷ്വാ ഏലൂര്‍, ജോര്‍ജ് കാരത്തുരുത്തേല്‍, ജറമിയ ഓളിയില്‍, ഫെലിക്സ് കോയിത്തറ, അഷേര്‍ തകടിയേല്‍, ജെസിക്ക അറയ്ക്കപറമ്പില്‍, സെയിറ കുടിലില്‍, എയ്ഡന്‍ പൗവ്വത്തേല്‍, ആഡ്രൂ പച്ചിക്കര, മിലന്‍ വിരുത്തിക്കുളങ്ങര, ജെമി കുഴിപ്പില്‍, ഗ്രയിസ് അത്തിമറ്റത്തില്‍, നിയ വിശാഖന്തറ, ജോഷ്യാ കണ്ടത്തില്‍, ബെഞ്ചമിന്‍ പയ്യമ്പള്ളില്‍, മലിയ ചേന്നക്കാട്ട്, സെറീന ചാമക്കാല തുടങ്ങിയ കുട്ടികള്‍ ദിവ്യകാരുണ്യ സ്വീകരിച്ചത്. ഇവരുടെ മാതാപിതാക്കളുടെ വിവിധ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രോഗ്രാമുകള്‍ നടത്തപ്പെട്ടു. ഈ വര്‍ഷത്തെ വിശുദ്ധ കുര്‍ബാന സ്വീകരണത്തിന്റെ ഓര്‍മ്മയ്ക്കായി റീമോഡലിംങ്ങ് പൂര്‍ത്തിയാക്കിയ ചാപ്പലിന്റെ വെഞ്ചരിപ്പ് കര്‍മ്മവും ഒപ്പം നടത്തപ്പെട്ടു. ഇന്നേ ദിവസത്തിന്റെ സന്ദേശം ഷിക്കാഗോ രൂപത ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് നല്‍കി. വിവിധ ഇടവകകളില്‍ നിന്നും അനേകര്‍ സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.
കൃപാഭിഷേകത്താല്‍ ഡാളസ്സ് ഇടവക ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം
