ഡാളസ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക മെന്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 'അമ്മവീട്' മാതൃദിനാഘോഷം വിപുലമായി സ്‌നേഹോത്സവമായി നടത്തി. വിവിധ മിനിസ്ട്രികളെയും കോര്‍ത്തിണക്കി പുതുമയാര്‍ന്ന പരിപാടികള്‍ മാതൃദിനത്തില്‍ ക്രമീകരിച്ചു. ഹോളി ചൈല്‍ഡ്ഹുഡ് മിസ്ട്രി കുട്ടികള്‍ക്കായ് പെയിന്റിംങ്, മിഷ്യന്‍ ലീഗ് കുട്ടികള്‍ക്കായ് ഗ്രീറ്റിംങ്ങ് കാര്‍ഡ് മെയ്ക്കിംങ്ങ്, ഓരോ കുടുംബങ്ങള്‍ക്കുമായ് അമ്മമാരില്‍ അനുഗ്രഹീതയായ പരി. അമ്മയുടെ രൂപം അലങ്കാര മത്സരം തുടങ്ങിയവ സഘടിപ്പിച്ചു. മത്സരം കുഞ്ഞുങ്ങളില്‍ വലിയ മാതൃദിനത്തിന്റെ ഉണര്‍വായി.
അമ്മമാരോടൊപ്പമുള്ള വി.കുര്‍ബാനയും തുടര്‍ന്ന് എല്ലാം അമ്മമാരെയും ഹാളിലേക്ക് മാലാഖമാരുടെ വേഷമണിഞ്ഞ കുഞ്ഞുങ്ങളുടെയും മെന്‍സ് മിനിസ്ട്രി ചെണ്ടമേളത്തോടെ ഹാളിലേക്ക് ആനയിച്ചു. ഹാളില്‍ അമ്മമാര്‍ക്കുള്ള പുതുമയാര്‍ന്ന മത്സരവും തുടര്‍ന്ന് കുട്ടികളുടെ നേതൃത്വത്തില്‍ അമ്മമാര്‍ക്കായി 'അമ്മ ഊണ്' ക്രമീകരിച്ചു. മെന്‍സ് മിനിസ്ട്രി പ്രസിഡന്റ് ബിനു അത്തിമറ്റത്തിന്റെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.
