ഡാളസ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രി കുട്ടികള്‍ 'മൈ സെയിന്റ് മൈ ഹീറോ' ക്‌നാനായ റീജിയന്‍ നടത്തിയ മത്സരത്തില്‍ തിളങ്ങുന്ന നേട്ടം സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ കൂടുതല്‍ കുട്ടികളെ മത്സരത്തില്‍ പങ്കെടുപ്പിച്ച ഇടവകയ്ക്ക് ഉള്ള പുരസ്‌കാരം ഇടവക സ്വന്തമാക്കി. ഇടവകാംഗമായ നത്താനിയേല്‍ കാരുളില്‍ പോപ്പുലര്‍ വീഡിയോ പുരസ്‌കാരം സ്വന്തമാക്കി. ജുവന്ന വടകര, ലീറ പാറയ്ക്കശ്ശേരില്‍ എന്നിവര്‍ ഫൈനല്‍ റൗണ്ട് മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്കും മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും വി. ഫ്രാന്‍സിസ് അസീസിയുടെ 800-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രകൃതിയുമായി ബന്ധപ്പെട്ട് ചെറിയ അക്വേറിയം സമ്മാനമായി നല്‍കി. അക്വേറിയത്തിലെ മത്സ്യത്തിന് ഉള്ള ഭക്ഷണവും ഒപ്പം നല്‍കി. ഈ വര്‍ഷത്തിന്റെ പ്രത്യേകതയെ കുറിച്ച് ഫാ. കുര്യന്‍ ചാലില്‍ കുട്ടികള്‍ക്ക് ക്ലാസ് നടത്തി. കുട്ടികളെയും അവരെ പങ്കെടുപ്പിച്ച മാതാപിതാക്കളെയും പ്രോത്സാഹിപ്പിച്ച ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍മാരായ അലക്‌സ് തേവരുപറവില്‍, എയ്ഞ്ചല്‍ പാലൂത്തറ, മജോ കരിച്ചേരിക്കല്‍, ആല്‍ഫി പവ്വത്തേല്‍ എന്നിവരെ വികാരി ഫാ. ബിന്‍സ് ചേത്തലില്‍ അഭിനന്ദിച്ചു.
വ്യത്യസ്ത സമ്മാനമൊരുക്കി ഡാളസ് ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രി
