കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസിന്റെ (ബ്രൂക്ലിന്‍, ക്വീന്‍സ്, ലോംഗ് ഐലന്‍ഡ്) നേതൃത്വത്തില്‍ 15 ദിവസത്തെ ഉപവാസവും സന്ധ്യാ നമസ്‌കാരവും വചന പ്രഘോഷണവും ഓഗസ്റ്റ് 2,3 (ശനി, ഞായര്‍) തിയ്യതികളില്‍ വൈകുന്നേരം 6 മണി മുതല്‍ സെന്റ് സ്റ്റീഫന്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ നടക്കും.
കൗണ്‍സില്‍ ക്വയര്‍ ഒരുക്കുന്ന ശ്രുതിമധുരമായ ഗാനങ്ങളോടെയാണ് നമസ്‌കാരം ആരംഭിക്കുക.
നാഗ്പൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി മുന്‍ പ്രിന്‍സിപ്പലും കേരളത്തിന് പുറത്തുള്ള ഓര്‍ത്തഡോക്‌സ് സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ ഡയറക്ടറുമായ ഫാ. ഡോ. ബിജേഷ് ഫിലിപ്പ് മുഖ്യ പ്രഭാഷകനായിരിക്കും.
നമസ്‌കാരത്തിലും വചന പ്രഘോഷണത്തിലും പങ്കെടുക്കാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. ഗ്രിഗറി വര്‍ഗീസ്- പ്രസിഡന്റ്, ജോസ് ജേക്കബ്- സെക്രട്ടറി, ട്രഷറര്‍- ഫിലിപ്പോസ് സാമുവല്‍, വൈസ് പ്രസിഡന്റുമാര്‍- ഫാ. ഡോ. സി കെ രാജന്‍, ഫാ. ജോണ്‍ തോമസ് ആലുമ്മൂട്ടില്‍, ഫാ. ജോര്‍ജ് മാത്യു, ഫാ. തോമസ് പോള്‍, ഫാ. ജോര്‍ജ്ജ് ചെറിയാന്‍, ഫാ. എബ്രഹാം ഫിലിപ്പ്, ഫാ. എബി ജോര്‍ജ്, ഫാ. ജെറി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.
ക്വയര്‍ ഡയറക്ടര്‍: ഫാ. ജോണ്‍ തോമസ് ആലുംമൂട്ടില്‍, ക്വയര്‍ മാസ്റ്റര്‍: ജോസഫ് പാപ്പന്‍, ക്വയര്‍ കോര്‍ഡിനേറ്റേഴ്‌സ്: സിസി മാത്യു ആന്റ് ജോസ് യോഹന്നാന്‍, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ്: മോന്‍സി മാണി, ഷിബു തോമസ് ആന്റ് സൂസന്‍ ജോസ്, ഓഡിറ്റര്‍: മിനി കോശി. EMAIL: CIOCINNY@GMAIL.COM