കൊപ്പേല്‍ (ഡാളസ്): കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട് വരികളെഴുതി, സംഗീത സംവിധായകന്‍ സ്‌കറിയ ജേക്കബ് ഈണം പകര്‍ന്ന 'സ്‌നേഹത്തിന്‍ താരകം' എന്ന പുതിയ ക്രിസ്മസ് കരോള്‍ ഗാന ആല്‍ബം പ്രകാശനം ചെയ്തു.
കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂര്‍ കുര്യന്‍, സ്‌കറിയ ജേക്കബ് , ഇടവക ട്രസ്റ്റിമാര്‍ എന്നിവര്‍ ചേര്‍ന്ന് ആല്‍ബത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.
2025ലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ എത്തിയ ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത പിന്നണി ഗായിക മേഘ ജോസുകുട്ടിയാണ്. കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവകാംഗമായ സ്‌കറിയ ജേക്കബ് തന്നെയാണ് ഗാനത്തിന്റെ സംഗീത സംവിധാനവും ഓര്‍ക്കസ്‌ട്രേഷനും നിര്‍വഹിച്ചിരിക്കുന്നത്.
ഇടവക ട്രസ്റ്റിമാരായ ജോഷി കുര്യാക്കോസ്, റോബിന്‍ കുര്യന്‍, റോബിന്‍ ജേക്കബ് ചിറയത്ത്, രഞ്ജിത്ത് മാത്യു തലക്കോട്ടൂര്‍, സെക്രട്ടറി സെബാസ്റ്റ്യന്‍ പോള്‍ എന്നിവരും ഇടവകാംഗങ്ങളും പ്രകാശന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഇടവകാംഗം കൂടിയായ ബിന്റോ സക്കറിയാസിന്റെ വയലിന്‍ ഈണവും, സന്തരാജ് എം.എസിന്റെ പുല്ലാങ്കുഴല്‍ നാദവും ഗാനത്തിന് കൂടുതല്‍ മിഴിവേകുന്നു. അഞ്ജലി, ആര്യ, മായ എന്നിവരാണ് പശ്ചാത്തല ശബ്ദം നല്‍കിയിരിക്കുന്നത്. ജിന്റോ ജോണ്‍ (ഗീതം മീഡിയ) മിക്‌സിംഗും മാസ്റ്ററിംഗും നിര്‍വഹിച്ചു. ആസ്ട്ര ഡിസൈന്‍ ആണ് ആല്‍ബത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തത്.
ഇടവകക്കും വിശ്വാസസമൂഹത്തിനും ഈ ഗാനം സമര്‍പ്പിക്കുന്നതായി ഫാ. മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട് പറഞ്ഞു. വി. കുര്‍ബാനയ്ക്കുശേഷം ഗാനത്തിന്റെ ഓഡിയോ ട്രാക്ക് പ്ലേ ചെയ്താണ് ഗാനം റിലീസ് ചെയ്തത് .
ക്രിസ്മസിന്റെ പരിശുദ്ധിയും സന്ദേശവും വിളിച്ചോതുന്ന ഈ ഗാനം ഇപ്പോള്‍ 'Scaria Jacob' എന്ന ഔദ്യോഗിക യൂട്യൂബ് ചാനലില്‍ ലഭ്യമാണ്.
'സ്‌നേഹത്തിന്‍ താരകം': ക്രിസ്മസ് ഗാന ആല്‍ബം കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ പ്രകാശനം ചെയ്തു
