സ്റ്റീഫന്‍ ദേവസ്സി നേതൃത്വം നല്‍കുന്ന ക്രിസ്തീയ സംഗീത വിരുന്ന് മെയ് 19-ന് ഡാളസില്‍

സ്റ്റീഫന്‍ ദേവസ്സി നേതൃത്വം നല്‍കുന്ന ക്രിസ്തീയ സംഗീത വിരുന്ന് മെയ് 19-ന് ഡാളസില്‍


ഡാളസ്: സ്റ്റീഫന്‍ ദേവസി നയിക്കുന്ന ക്രിസ്തീയ സംഗീത വിരുന്ന് ഡാളസിലെ ശാരോന്‍ ഇവന്റ് സെന്ററില്‍ മെയ് 19ന് ഞായറാഴ്ച വൈകുന്നേരം ആറു മണിക്ക് നടക്കും. പ്രസിദ്ധ ക്രൈസ്തവ ഗായകന്‍ ബിനോയ് ചാക്കോ ഉള്‍പ്പെടെ സംഗീത ലോകത്തെ പ്രമുഖര്‍ ഈ പ്രോഗ്രാമില്‍ അണിനിരക്കും.

ടി ജെ അലക്‌സ്, ദുര്‍വിന്‍ ഡിസൂസ, ശ്യാം പ്രസാദ്, ഫ്രാന്‍സിസ് സേവ്യര്‍, ജോസി ജോണ്‍, ഷൂജാ തോമസ്, ഷേര്‍ളി എബ്രഹാം തുടങ്ങിയ പ്രമുഖര്‍ ഗാനങ്ങള്‍ ആലപിക്കുകയും സംഗീത ഉപകരണങ്ങള്‍ വായിക്കുകയും ചെയ്യും.

ലൈഫ് ഫോക്കസ് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.