ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ നാഷണല്‍ ആം റെസ്ലിങ് കോമ്പറ്റിഷന്‍ ശ്രദ്ധേയമായി. അസോസിയേഷന്റെ ചരിത്രത്തില്‍, ആദ്യമായി നടത്തപ്പെട്ട ആം റെസ്ലിങ് മത്സരങ്ങള്‍ കാണുവാന്‍ വിവിധ സ്റ്റേറ്റുകളില്‍ നിന്നുള്‍പ്പെടെ നിരവധി പേരാണ് എത്തിയത്.
ഡെസ്പ്ലെയിന്‍സിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ മത്സരങ്ങള്‍ പ്രശസ്ത സിനിമ നടനും മലയാളത്തിലെ ആക്ഷന്‍ ഹീറോയുമായ ബാബു ആന്റണി ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ സാന്നിധ്യവും പിന്തുണയും പരിപാടിക്ക് കൂടുതല്‍ പ്രൗഢി പകര്‍ന്നു.
ലൈറ്റ് വെയിറ്റ്, മിഡില്‍ വെയിറ്റ്, സൂപ്പര്‍ വെയിറ്റ് എന്നീ മൂന്ന് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 25ല്‍ പരം ടീമുകള്‍ പങ്കെടുത്തു. ആവേശകരമായ മത്സരങ്ങള്‍ക്ക് ഒടുവില്‍ ലൈറ്റ് വെയിറ്റ് വിഭാഗത്തില്‍ അനൂപ് ജോസഫ് ഒന്നാം സ്ഥാനവും ജെറിന്‍ ജോസഫ് രണ്ടാം സ്ഥാനവും നേടി. മിഡില്‍ വെയിറ്റ് വിഭാഗത്തില്‍ ഡോണ്‍ സഖറിയ ജേതാവായപ്പോള്‍ ഡിബിന്‍ ജോസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. സൂപ്പര്‍ വെയിറ്റ് വിഭാഗത്തില്‍ പ്രദീപ് ഡേവിസ് ഒന്നാം സ്ഥാനവും മെബിന്‍ അബ്രഹാം രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് ട്രോഫികളും പുരസ്‌കാരങ്ങളും സമ്മാനിച്ചു.
ആം റെസ്ലിങ് മത്സരങ്ങളുടെ കോഓര്‍ഡിനേറ്റര്‍ ആയി അഭിലാഷ് നെല്ലാമറ്റം, റഫറിമാരായി ആഷ്‌ലി ജോണ്‍, ജെസ്സ്മോന്‍ പുറമഠം, റഫറി സപ്പോര്‍ട്ട് പ്രിന്‍സ് ഈപ്പന്‍, രെജിസ്‌ട്രേഷന്‍- സൂസന്‍ ചാക്കോ, ബീന ജോര്‍ജ്, വെയിറ്റ് മാനേജ്മെന്റ് -മനോജ് അച്ചേട്ട്, ഗെയിം കണ്ടക്ടര്‍സ്- സഞ്ചു മാത്യു, മാത്യൂസ് എബ്രഹാം, ടൈം മാനേജ്മെന്റ്- ജിനോയ് മാത്യു, ഫസ്റ്റ് എയ്ഡ്- ഷൈനി ഹരിദാസ്, സായി പുല്ലാപ്പള്ളില്‍, ട്രോഫി- വര്‍ഗീസ് തോമസ്, ഫെസിലിറ്റി സപ്പോര്‍ട്ട്- ഫിലിപ്പ് പുത്തന്‍പുരയില്‍, വര്‍ഗീസ് തോമസ് എന്നിവര്‍ പ്രവര്‍ത്തിച്ചു.
പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറായിരുന്ന തോമസ് നെല്ലാമറ്റത്തിനും സഹ സ്‌പോണ്‍സറായിരുന്ന അങ്കിത് സോണിക്കും ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഭരണസമിതി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. അവരുടെ ഉദാരമായ പിന്തുണയും സാമൂഹിക പ്രതിബദ്ധതയും പരിപാടിയുടെ വിജയത്തിന് ശക്തമായ അടിത്തറയായി മാറിയതായി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ കൂട്ടായ്മയും കായികമനോഭാവവും ഉയര്‍ത്തിപ്പിടിക്കുന്ന ഇത്തരം സംരംഭങ്ങള്‍ക്ക് അവര്‍ നല്‍കിയ പ്രോത്സാഹനം മാതൃകാപരമാണെന്നും ഭരണസമിതി ചൂണ്ടിക്കാട്ടി.
അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രസിഡന്റ് ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു മുണ്ടക്കല്‍, ട്രഷറര്‍ അച്ചന്‍കുഞ്ഞ് മാത്യു, വൈസ് പ്രസിഡന്റ് ലൂക് ചിറയില്‍, ജോയിന്റ് സെക്രട്ടറി സാറ അനില്‍, ജോയിന്റ് ട്രഷറര്‍ പ്രിന്‍സ് ഈപ്പന്‍ എന്നിവര്‍ സ്‌പോണ്‍സര്‍മാര്‍ക്കും മത്സരാര്‍ഥികള്‍ക്കും വിധി കര്‍ത്താക്കള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു.
