ഷിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗ് (സി എം എല്‍) ഷിക്കാഗോ രൂപതാതല കൗണ്‍സില്‍ മീറ്റിംഗ് സംഘടിപ്പിച്ചു. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുമുള്ള സി എം എല്‍ ലീഡേഴ്സ് മീറ്റിംഗില്‍ പങ്കെടുക്കുകയും അവരുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു
ചെറുപുഷ്പ മിഷന്‍ ലീഗ് രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ് ദാനവേലില്‍, ജനറല്‍ സെക്രട്ടറി റ്റിസണ്‍ തോമസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ആഗ്നസ് മരിയ, എക്‌സിക്യൂട്ടീവ് അംഗം ആന്‍ ടോമി എന്നിവര്‍ സംസാരിച്ചു.
