ഷിക്കാഗോ സീറോ മലബാര്‍ കത്തിഡ്രല്‍ ദേവാലയത്തില്‍ ദമ്പതി സായാഹ്നം ആഘോഷിക്കുന്നു

ഷിക്കാഗോ സീറോ മലബാര്‍ കത്തിഡ്രല്‍ ദേവാലയത്തില്‍ ദമ്പതി സായാഹ്നം ആഘോഷിക്കുന്നു


ഷിക്കാഗോ സീറോ മലബാര്‍ രൂപതാ രൂപികരണത്തോടു കൂടി കത്തിഡ്രല്‍ ദേവാലയമായി മാറിയ ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2025 സെപ്തംബര്‍ 20 ന് വൈകുന്നേരം ദമ്പതി സായാഹ്നമായി ആഘോഷിക്കുന്നു.

'ദൈവം യോജിപ്പച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ'  എന്ന വിവാഹ ഉടമ്പടി, വിശ്വാസത്തിലൂന്നി അഹഌദകരമായി ജീവിച്ച് ആ ഉടമ്പടി പുനര്‍ജ്ജീവിപ്പിക്കുക എന്നതാണ് ഈ വിവാഹത്തിന്റെ റിന്യൂവലിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സെപ്തംബര്‍ 20 ന് വൈകുന്നേരം 5.00 മണിക്ക് കത്തിഡ്രല്‍ ദേവലായത്തില്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെയും, പ്രഥമ രൂപതാദ്ധൃക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെയും കത്തിഡ്രല്‍ വികാരി റവ: ഫാ: തോമസ് കടുകപ്പള്ളിയുടെയും കത്തിഡ്രല്‍ പള്ളിയിലേയും രൂപതാ കേന്ദ്രത്തിലെ മറ്റു വൈദികരുടെയും ഒപ്പം ദിവ്യ ബലി അര്‍പ്പിച്ച് ദമ്പതികളെ ആശിര്‍വദിച്ച് അനുഗ്രഹം നല്‍കുന്നതാണ്. 

വിശുദ്ധ കുര്‍ബ്ബാനയ്ക്കും മറ്റു പ്രാര്‍ത്ഥനകള്‍ക്കും ശേഷം ദമ്പതികള്‍ക്കൊപ്പം ബിഷപ്പുമാരും വൈദികരുമൊപ്പമുള്ള വിരുന്നും ഒരിക്കിയിട്ടുണ്ട്. ആഘോഷത്തിലുപരി വിശ്വാസം, വിനോദം, കരുണ, സഹാനുഭൂതി എന്നിവയിലൂന്നിയുള്ള ചില മത്സരങ്ങളില്‍ നിന്ന് ബെസ്റ്റ് ദമ്പതികളെ തിരഞ്ഞെടുക്കുകയും ഒരു സ്വര്‍ണ്ണ നാണയം സമ്മാനമായി നല്‍കുന്നതുമാണ്. ഇടവകയിലെ എല്ലാ ദമ്പതിമാരേയും ഈ ചടങ്ങിലേക്ക് രജിഷ്ട്രേഷന്‍ മൂലം ക്ഷണിക്കുന്നു.