ഷിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം തിരുമേനിയുടെ അധ്യക്ഷതയില്‍ ക്‌നാനായ മലങ്കര സംഗമം നടന്നു. ഇടവകയുടെ പ്രധാന തിരുനാളിനോട് അനുബന്ധിച്ച് ആദ്യമായി എത്തുന്ന കൊച്ചുപിതാവിന് ഇടവക സമൂഹത്തിന്റെ പേരില്‍ ക്‌നാനായ മലങ്കര സമൂഹത്തോട് ചേര്‍ന്ന് ഊഷ്മള സ്വീകരണം നല്‍കി. തുടര്‍ന്ന് മലങ്കര റീത്തില്‍ വിശ്വാസ സമൂഹത്തിന് വേണ്ടി വി. ബലിയര്‍പ്പിച്ചു. ഹാളില്‍ നടന്ന കലാപരിപാടികള്‍ അഭിവന്ദ്യ പിതാവ് ഉദ്ഘാടനം ചെയ്തു.
മലങ്കര സമൂഹത്തില്‍പ്പെട്ട എല്ലാവരുടെയും സംഗമം നടത്തി. ക്‌നാനായമലങ്കര സമൂഹത്തിന് ലഭിച്ച ആദ്യ മെത്രാനോടൊപ്പമുള്ള ആദ്യ കൂട്ടായ്മ നവ്യാനുഭവമായി.