പിസിനാക് കോണ്‍ഫറന്‍സില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സഭയും ചര്‍ച്ചാവിഷയമാക്കുന്നു; പാസ്റ്റര്‍ തോമസ് കുര്യന്‍ മോഡറേറ്റര്‍

പിസിനാക് കോണ്‍ഫറന്‍സില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സഭയും ചര്‍ച്ചാവിഷയമാക്കുന്നു; പാസ്റ്റര്‍ തോമസ് കുര്യന്‍ മോഡറേറ്റര്‍


ഷിക്കാഗോ: ജൂലൈ രണ്ടിന് ഷിക്കാഗോയില്‍ ആരംഭിക്കുന്ന നാല്പതാമത് പിസിനാക് കോണ്‍ഫറന്‍സില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനം സഭകളില്‍ എന്ന വിഷയം പഠനത്തിന് വിധേയമാക്കും. പാസ്റ്റര്‍ തോമസ് കുര്യന്‍ മോഡറേറ്റര്‍ ആകുന്ന സെമിനാറില്‍ പാസ്റ്റര്‍ മൈക്കിള്‍ മാത്യൂസ് മുഖ്യപ്രഭാഷണം നടത്തും. ഓറല്‍ റോബര്‍ട്ട്‌സ് യൂണിവേഴ്‌സിറ്റിയിലെ എ ഐ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ആണ് പാസ്റ്റര്‍ മൈക്കിള്‍ മാത്യൂസ്. ജൂലൈ 4 ശനിയാഴ്ച 2:45ന് പ്രധാന വേദിയുടെ രണ്ടാം നിലയിലുള്ള ഷാബര്‍ഗ് ബാള്‍ റൂമിലാണ് സെമിനാര്‍ നടക്കുന്നത്. മനുഷ്യനിര്‍മ്മിതമായ കൃത്രിമ ബുദ്ധിയുടെ നുഴഞ്ഞുകയറ്റം മനുഷ്യരുടെ സാമൂഹ്യ ജീവിതത്തില്‍ ക്രമേണ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വിശ്വാസ സമൂഹത്തിന് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കുകയാണ് ഈ സെമിനാറിന്റെ ഉദ്ദേശം.