ആള്‍ അമേരിക്ക വടംവലി മത്സരം 20ന്

ആള്‍ അമേരിക്ക വടംവലി മത്സരം 20ന്


ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ആള്‍ അമേരിക്ക വടംവലി മത്സരം സംഘടിപ്പിക്കുന്നു. ജൂണ്‍ 20 ശനിയാഴ്ച രാവിലെ 10 മണിക്ക് ഗാര്‍ലന്‍ഡ് സിറോ മലബാര്‍ ചര്‍ച്ച് പാര്‍ക്കിംഗ് ലോട്ടില്‍ വെച്ചാണ് മത്സരം. അമേരിക്കയിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കും. വിജയികള്‍ക്ക് കേരള അസോസിയേഷന്‍ എവര്‍റോളിങ് ട്രോഫിയും ക്യാഷ് അവാര്‍ഡും മറ്റ് സമ്മാനങ്ങളും ലഭിക്കും. കെ എ ഡി, ടഗ് ഓഫ് വാര്‍ എല്ലാ വര്‍ഷവും സംഘടിപ്പിച്ചു പോരുന്നു. ചെണ്ട മേളവും മല്ലൂസ് റൈഡേഴ്സ് നേതൃത്വത്തില്‍ ബൈക്ക് റാലിയും ബിസിനസ് എക്‌സ്‌പോയും ഈ പരിപാടിയെ ആകര്‍ഷണീയമാക്കാന്‍ കേരള അസോസിയേഷന്‍ ഒരുക്കിട്ടുണ്ട്.