വിക്ടർ ജോസഫ് അന്തരിച്ചു
പയ്യാവൂർ: മാധ്യമപ്രവർത്തകൻ കണ്ണൂർ പയ്യാവൂർ പൈസക്കരിയിലെ വിക്ടർ ജോസഫ് അന്തരിച്ചു. 42 വയസ്സായിരുന്നു അസുഖബാധിതനായി കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്ത്യ വിഷൻ, മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ്, അമൃത ടിവി, ജയ്ഹിന്ദ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇന്ത്യൻ വോളി താരം മനു ജോസഫ് സഹോദരനാണ്. സംസ്‌കാരം വെള്ളിയാഴ്ച പയ്യാവൂരിൽ നടക്കും.