വര്‍ഗീസ് നൈനാന്‍

വര്‍ഗീസ് നൈനാന്‍

ഷിക്കാഗോ : കുമ്പനാട് കാളിയിങ്കല്‍ ഏഴുമാലി കുടുംബാംഗം കടപ്ര പുളിയ്ക്കകുഴിയില്‍ പുത്തന്‍വീട്ടില്‍ വര്‍ഗീസ് നൈനാന്‍ (ജോണിക്കുട്ടി 87) അമേരിക്കയിലെ ഷിക്കാഗോയില്‍ അന്തരിച്ചു. വേക് ശുശ്രൂഷകള്‍ ഡിസംബര്‍ 21, ഞായറാഴ്ച വൈകിട്ട് 5 മുതല്‍ 8 വരെ ഷിക്കാഗോ മാര്‍ത്തോമ്മാ പള്ളിയില്‍ (240 പോട്ടര്‍ റോഡ്, ഡെസ് പ്ലെയിന്‍സ്, IL 60016) നടക്കും. സംസ്‌കാര ശുശ്രൂഷകള്‍ ഡിസംബര്‍ 22, തിങ്കളാഴ്ച രാവിലെ 9.30ന് ഇതേ പള്ളിയില്‍ നടക്കും. തുടര്‍ന്ന് സംസ്‌കാരം ഡെസ് പ്ലെയിന്‍സിലെ ഓള്‍ സെയിന്റ്‌സ് സെമിത്തേരിയില്‍ (700 എന്‍ റിവര്‍ റോഡ്, ഡെസ് പ്ലെയിന്‍സ്, IL 60016) നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: റാന്നി നെല്ലിക്കമണ്‍ പാണ്ടിയത്ത് ഏലിയാമ്മ നൈനാന്‍. മക്കള്‍: ഷീന, ഷിബു. മരുമക്കള്‍:മെല്‍വിന്‍, ലിസ. (എല്ലാവരും ഷിക്കാഗോ)