സിസ്റ്റര്‍ ഡോ. സൂസന്‍ മൂലേല്‍
കൊട്ടിയം (കൊല്ലം): ഹോളി ക്രോസ് സിസ്റ്റേഴ്സ് കോണ്‍ഗ്രിഗേഷന്‍ (കൊട്ടിയം) അംഗവും ഹോളി ക്രോസ് ഹോസ്പിറ്റല്‍ (കൊത്തമംഗലം, തമിഴ്നാട്) സ്ഥാപകയും ഹോളി ക്രോസ് ഹോസ്പീസ് (പെരുമ്പടപ്പ്) സ്ഥാപക ഡയറക്ടറും ആയിരുന്ന സിസ്റ്റര്‍ ഡോ. സൂസന്‍ മൂലേല്‍ (85) നിര്യാതയായി.
കൊട്ടിയം ഹോളി ക്രോസ് ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റായും ഹോളി ക്രോസ് സിസ്റ്റേഴ്സ് കോണ്‍ഗ്രിഗേഷന്റെ പ്രൊവിന്‍ഷ്യാളായും ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
തിരുവനന്തപുരം (ലൂര്‍ദ് ഇടവക) മൂലേല്‍ പരേതരായ ജോര്‍ജ് ജോസഫിന്റേയും മേരിയുടേയും മകളാണ്. ഡോ. എം ജെ ജോര്‍ജ്ജ് (റിട്ട. ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്), പരേതനായ ഫാ. ഡോ. മാത്യൂ മൂലേല്‍ (റിട്ട. പ്രിന്‍സിപ്പല്‍ സെന്റ് ജോസഫ്സ് കോളജ്, ട്രിച്ചി), ഡോ. എം ജെ സെബാസ്റ്റിയന്‍ (റിട്ട. ഡീന്‍. ഫിഷറീസ് കോളജ്, കെ എ യു, പനങ്ങാട്), ലില്ലിക്കുട്ടി കൂള (കാതറിന്‍), ത്രേസ്യാമ്മ ചിറയത്ത്, സൂസന്‍ ഇമ്മാനുവേല്‍ ചാക്കത്തറ സഹോദരങ്ങളാണ്.
സംസ്‌ക്കാരം നാലാം തിയ്യതി വ്യാഴാഴ്ച വൈകിട്ട് മൂന്നരയ്ക്ക് കൊട്ടിയം ഹോളി ക്രോസ് ചാപ്പലില്‍.