റെന്നില്‍ രാധാകൃഷ്ണന്‍

റെന്നില്‍ രാധാകൃഷ്ണന്‍

ഡാളസ്: ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മേഖലയിലെ പ്രമുഖ മലയാളി വ്യവസായിയും കേരള ഹിന്ദു സൊസൈറ്റി ഓഫ് ഡാളസിന്റെ മുന്‍ പ്രസിഡന്റുമായിരുന്ന റെന്നില്‍ രാധാകൃഷ്ണന്‍ നിര്യാതനായി. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഡാളസില്‍ നിന്നും കോഴിക്കോട്ടെത്തിയ രാധാകൃഷ്ണന്‍ ഡാളസിലേക്കു തിരിച്ചു വരാനിരിക്കെ അപ്രതീക്ഷിതമായി അന്ത്യം സംഭവിക്കുകയായിരുന്നു. കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃനിരയിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഡാളസ് മേഖലയില്‍ നിരവധി വിജയകരമായ ബിസിനസ്സ് സംരംഭങ്ങളുടെ ഉടമയായ റെന്നില്‍ മികച്ച സംരംഭകന്‍ എന്ന നിലയിലും കാരുണ്യപ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യം എന്ന നിലയിലും പ്രവാസി മലയാളി സമൂഹത്തിന് ഏറെ പ്രിയങ്കരനായിരുന്നു. ഭാര്യ: ബിന്ദു റെന്നില്‍. മക്കള്‍: അഞ്ജലി, അമിത്. പൊതുദര്‍ശനത്തിന്റെയും സംസ്‌കാര ചടങ്ങുകളുടെയും വിവരങ്ങള്‍ പിന്നീട്.