പ്രൊഫ. ഫിലോമിന അലക്‌സ്

പ്രൊഫ. ഫിലോമിന അലക്‌സ്

തൃശൂര്‍: തൃശൂര്‍ വിമല കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപികയായിരുന്ന പ്രൊഫ. ഫിലോമിന അലക്‌സ് (79) അന്തരിച്ചു. സംസ്‌കാരം മെയ് 12ന് വൈകിട്ട് മൂന്നിന് ചേറൂര്‍ വിജയപുരം സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍. പാലക്കാട് മേഴ്‌സി കോളേജ്, ആലപ്പുഴ സെന്റ് ജോസഫ് കോളേജ്, നാഗര്‍കോവില്‍ ഹോളിക്രോസ് കോളേജ് എന്നീ കോളേജുകളിലും ഇംഗ്ലീഷ് വിഭാഗം അധ്യാപികയായിരുന്നു. സീനിയര്‍ ജേണലിസ്റ്റ് ഫോറം കേരള സംസ്ഥാന പ്രസിഡന്റും ദീപിക പത്രത്തിന്റെ മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ അലക്‌സാണ്ടര്‍ സാമിന്റെ (തൃശ്ശൂര്‍ ചേറൂര്‍ പള്ളിമൂല പ്ലാംതോട്ടത്തില്‍) പത്‌നിയാണ്. മൂലമറ്റം അറക്കുളം ഞാവള്ളി കയത്തിന്‍കര കുടുംബാംഗമാണ്. മക്കള്‍: ഡോ. ധന്യ അലക്‌സ് (ഡയറക്ടര്‍ സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, കൊടകര), ശ്യാം അലക്‌സ് (ന്യൂസിലാന്‍ഡ്). മരുമക്കള്‍: പ്രൊഫ. ജോമി ലോറന്‍സ് (ഡീന്‍, എക്‌സ് ഐ എം ഇ), രാജശ്രീ (ന്യൂസിലാന്‍ഡ്).