പ്രൊഫ. ബാബു പൂഴിക്കുന്നേൽ നിര്യാതനായി
കോട്ടയം: ഉഴവൂർ സെന്റ് സ്റ്റീഫൻസ്‌കോളജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. ബാബു പൂഴിക്കുന്നേൽ(68) നിര്യാതനായി. സംക്രാന്തി പൂഴിക്കുന്നേൽ കുടുംബാംഗമാണ്. ഭാര്യ പ്രൊഫ. വൽസ ബാബു(ബി. സി. എംകോളജ് റിട്ടയേർഡ് അധ്യാപിക) താമരക്കാട്‌മേക്കര കുടുംബാംഗം.
മക്കൾ-ഡോ. ആതിര (ദുബായ്), അനഘ(അമേരിക്ക). മരുമക്കൾ- അജയ് വാലേൽ, ജയ്‌സ് കിഴക്കടശേരിൽ. കെ.സി.വൈ.എൽ മുൻ അതിരൂപതാ പ്രസിഡന്റ്, കെ.സി.സി അതിരൂപതാ ജനറൽ സെക്രട്ടറി തുടങ്ങി നിരവധി സാമൂഹിക സാമുദായിക രാഷ്ട്രീയമേഖലകളിൽ മികച്ച സംഭാവനകൾ ചെയ്ത വ്യക്തിയാണ്.