പാസ്റ്റര്‍ ജോസ് അതുല്യ
കോന്നി: അതുല്യ ചര്‍ച്ച് ഓഫ് ഗോഡ് സ്ഥാപകന്‍ മേലൂട്ട് അതുല്യ ഭവനില്‍ പാസ്റ്റര്‍ ജോസ് അതുല്യ (പി എം ഏബ്രഹാം - 66) നിര്യാതനായി.
അതുല്യ വുഡ് പാലസ്, അതുല്യ കറി പൗഡര്‍ എന്നിവയുടെ ഉടമയായിരുന്നു. പെന്തെക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: നാറാണംമൂഴി അറയ്ക്കമണ്ണില്‍ മലയില്‍ ബിജോ ജോസ്. മക്കള്‍: അക്കു എബി മാത്യു, ജൂഡി എബി മാത്യു (ഇരുവരും യു എസ്). മരുമക്കള്‍: മൂവാറ്റുപുഴ പകലോമറ്റം കെസിയ അക്കു, കാരിച്ചാല്‍ കാട്ടുപറമ്പില്‍ ജോബിന്‍ ചാക്കോ.
സംസ്‌കാരം ജൂലൈ 11ന് ശനിയാഴ്ച രാവിലെ 7ന് ഭവനത്തിലും 8.30 മുതല്‍ ഭവനത്തിനു സമീപമുള്ള അതുല്യ ചര്‍ച്ച് ഓഫ് ഗോഡ് സഭയിലും നടക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം ഉച്ചകഴിഞ്ഞ് 1:30ന് കോന്നി ആമക്കുന്നിലുള്ള അതുല്യ ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍.