മത്തായി തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതനായി

മത്തായി തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: മല്ലപ്പള്ളി കീഴ്‌വായ്പൂര്‍ പാണ്ടിച്ചേരില്‍ കുടുംബാംഗമായ മത്തായി തോമസ് (ജോയി- 89) ന്യൂയോര്‍ക്ക് ലോങ്ങ് ഐലന്‍ഡ് ഹണ്ടിങ്ങ്ടണില്‍ നിര്യാതനായി. 1972-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ മത്തായി തോമസ് 2000-ല്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്നത് വരെ ദീര്‍ഘകാലം മന്‍ഹാട്ടനില്‍ സിറ്റി ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. മെറിക്കിലുള്ള ലോങ്ങ് ഐലന്‍ഡ് മാര്‍ത്തോമ്മാ പള്ളിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്താല്‍ ഏതാനും ദിവസമായി ചികത്സയിലായിരുന്നു. മൃതദേഹം പൊതു ദര്‍ശനത്തിന് 17ന് വെള്ളിയാഴ്ച വൈകിട്ട് നാലര മുതല്‍ എട്ടര വരെ ലോങ്ങ് ഐലന്‍ഡ് മാര്‍ത്തോമ്മാ പള്ളിയില്‍ വെക്കുന്നതാണ്. സംസ്‌കാര ശുശ്രൂഷ 18ന് ശനിയാഴ്ച രാവിലെ എട്ടര മുതല്‍ ലോങ്ങ് ഐലന്‍ഡ് മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കും. സംസ്‌കാരം 11 മണിക്ക് ഫാമിങ്ഡെയില്‍ പയിന്‍ലോണ്‍ സെമിത്തേരിയില്‍ നടക്കും. (Pine-lawn Cemetery, 2030 Wellwood Avenue, Farmingdale, NY 11735). ഭാര്യ: റേച്ചല്‍ (തങ്കമ്മ). മക്കള്‍: അനില്‍ തോമസ്, അരുണ്‍ തോമസ്. മരുമക്കള്‍: ഡോ. സൂസന്‍, ക്രിസ്സി.