ലൂസി കിച്ചനർ ദാസ് (91) ഫിലഡൽഫിയയിൽ നിര്യാതയായി
ഫിലഡൽഫിയ : പരേതനായ കിച്ചനർ ദാസിന്റെ ഭാര്യ ലൂസി കിച്ചനർ ദാസ് (91) ഫിലഡൽഫിയയിൽ നിര്യാതയായി. ആദ്യകാല കുടിയേറ്റക്കാരിൽ പ്രമുഖകുടുംബാംഗമാണ്. ആദ്യകാല ഇന്ത്യൻ കാത്തലിക് മിഷൻ സജീവ പ്രവർത്തക. ഡ്രാമ ക്യൂൻ. ചേർത്തലയിൽ 1935ൽ ജനനം. ലുധിയാന നഴ്‌സിങ് സ്‌കൂൾ, ദൽഹി എഐഐഎംഎസ് എന്നിവിടങ്ങളിൽപഠനം. 1970 ൽ അമേരിക്കയിലേക്ക് കുടിയേറി. എയ്ൻസ്റ്റെൻ ഹോസ്പിറ്റലിൽ തുടക്കം. ടെംപിൾ യൂണിവേഴ്‌സിറ്റിയിൽ ആർ.എൻ ആയി ദീർഘകാലം സേവനമനുഷ്ഠിച്ചു.
ലിസ് (ഓസ്റ്റിൻ), ജനീസ് (ഡാമിയൻ), ക്രിസ്റ്റിയാന (പയസ്), നെവിൻ ദാസ്, നെഡ് ദാസ് എന്നിവർമക്കളാണ്.
കാതറിൻ, ഡേവിഡ്, സിന്തിയ, ജനോവ, ജാഷ്‌വ, മാക്‌സിമസ്, നിക്കോളാസ്, അലക്‌സാണ്ടർ, കാറ്റ്‌ലിൻ, എന്നിവർ പേരക്കുട്ടികളും അലീന,കെയ്‌ലീ, ജൂലിയസ്, ഡിയാനെ, നോഹ് എന്നിവർ ചെറുമക്കളുമാണ്.
സംസ്‌കാരം: 2026 ജൂലൈ 27 ന്
രാവിലെ 9.30 മുതൽ 11.30 വരെ പൊതുദർശനം, ഹോളിമാസ്, അസംപ്ഷൻ ബിവിഎം
1900 Meadowbrook Rd, Feasterville-Trevose
Interment at Holy Sepulchre Cemitry, 3301 W Cheltenham Ave, Philadephia
റിപ്പോര്‍ട്ട്-വിന്‍സെന്റ് ഇമ്മാനുവല്‍