കെ.ഡി.ദേവസ്യ
കോടിക്കുളം: ലീഗല്‍ മെട്രോളജി റിട്ട. അസിസ്റ്റന്റ് കണ്‍ട്രോളര്‍ കളപ്പുരക്കല്‍ കെ.ഡി.ദേവസ്യ (78) അന്തരിച്ചു. മൃതദേഹം ഇന്ന് (ബുധന്‍) 4ന് വസതിയില്‍ കൊണ്ടുവരും.
സംസ്‌കാരം നാളെ 3ന് വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം കോടിക്കുളം സെന്റ് ആന്‍സ് പള്ളിയില്‍.
ഭാര്യ: കോടിക്കുളം ഇടശ്ശേരിയില്‍ (തോയലില്‍) മേരി സെബാസ്റ്റ്യന്‍.
മക്കള്‍: ജോബി സെബാസ്റ്റ്യന്‍ (യുഎസ്), സുമി സന്തോഷ് (അധ്യാപിക, സെന്റ് മേരീസ് എല്‍പി സ്‌കൂള്‍ കോടിക്കുളം). മരുമക്കള്‍: കോടിക്കുളം കാപ്പില്‍ ദീപ ജോബി (യുഎസ്), കോടിക്കുളം പൊട്ടനാനിക്കല്‍ സന്തോഷ് ജോര്‍ജ് (മാനേജര്‍ പോപ്പുലര്‍ വെഹിക്കിള്‍സ് കോട്ടയം).