കെ എം ഏലിയമ്മ

കെ എം ഏലിയമ്മ

ഡാളസ്/ തിരുവല്ല: പരേതനായ കെ സി ജോര്‍ജിന്റെ ഭാര്യ റിട്ടയേര്‍ഡ് അധ്യാപിക ചാത്തമല വെട്ടുചിറയില്‍ കൊച്ചുപറമ്പില്‍ കെ എം ഏലിയമ്മ (95) നിര്യാതനായി. കിഴക്കും മുറി കണ്ടത്തില്‍ കുടുംബാംഗമാണ്. മെക്കിനി ഡാളസ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗം സൂസന്‍ കുര്യാക്കോസിന്റെ മാതാവാണ്. അമേരിക്കയില്‍ ധാരാളം സുഹൃദ് ബന്ധങ്ങളുള്ള കെ എം ഏലിയമ്മ നിരവധി തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. കേരളത്തില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു മരുമകന്‍: കുര്യാക്കോസ് മത്തായി വെട്ടുചിറയില്‍ (ഡാളസ്). സംസ്‌കാരം വെള്ളിയാഴ്ച തിരുവല്ല സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ (പാലിയക്കര പള്ളി). സൂസന്‍ കുര്യാക്കോസിന്റെ മാതാവിന്റെ വിയോഗത്തില്‍ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച വികാരി വെരി റവ. രാജു ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പ (സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച വികാരി) അനുശോചിച്ചു.