കെ എ  അബ്രഹാം

കെ എ അബ്രഹാം

ഡാളസ്: കണ്ടംകുളത്തു അബ്രഹാം തങ്കച്ചന്‍ (74) ഡാളസില്‍ അന്തരിച്ചു. പരേതരായ കണ്ടാംകുളത്ത് കോശി അബ്രഹാം- ഏല്യാമ്മ അബ്രഹാം എന്നിവരുടെ മകനാണ്. പ്ലാനോ സീയോന്‍ മാര്‍ത്തോമാ ഇടവകാംഗവും റവ റോയ് എ തോമസിന്റെ (വൈലി, ഡാളസ്) പിതൃ സഹോരദരനുമാണ് പരേതന്‍. ഭാര്യ: തിരുവല്ല ഈസ്റ്റ് ഓതറ കാപ്ലിങ്ങാട്ടില്‍ തങ്കമ്മ. മകന്‍: ഡോ. എബി എബ്രഹാം. മരുമകള്‍: സൂസന്‍ എബ്രഹാം. സഹോദരങ്ങള്‍: ഡോ. കെ എ കോശി, ഡോ. കെ എ വര്‍ഗ്ഗീസ്, കെ എ ബെഞ്ചമിന്‍, പ്രൊഫ. ജോണ്‍ കെ അബ്രഹാം, പരേതനായ കെ എ തോമസ്, കുഞ്ഞമ്മ ജോണ്‍, മാരിയമ്മ ബേബി, അന്നമ്മ നൈനാന്‍, സൂസമ്മ വര്‍ഗ്ഗീസ് (യു എസ് എ). കോഴിക്കോട് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായി സേവനമനുഷ്ഠിച്ചിരുന്നു. ഡാലസിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദം നേടി. തുടര്‍ന്ന് ഒപ്റ്റിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുകയും 1986-ല്‍ പ്രൊഫഷണല്‍ ഒപ്റ്റിക്കല്‍ സപ്ലൈയുടെ പങ്കാളിയായി ബിസിനസ് ഏറ്റെടുത്ത് 2006 വരെ സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഗ്രാന്‍ഡ് പ്രേരിയിലെ മാര്‍ത്തോമാ സഭയുടെ ആരംഭം മുതല്‍ പ്ലാനോ സീയോന്‍ മാര്‍ത്തോമാ പള്ളിയുടെ രൂപീകരണം വരെ തങ്കച്ചന്‍ സഭയുടെ തൂണായിരുന്നു. വൈസ് പ്രസിഡന്റ്, മലയാളി ലേ ലീഡര്‍, ഏരിയാ പ്രെയര്‍ ഗ്രൂപ്പ് ലീഡര്‍, ഇടവക മിഷന്‍, സീയോന്‍ സ്റ്റാര്‍സ് എന്നിവയുടെ നേതൃസ്ഥാനങ്ങളിലും അദ്ദേഹം വിശ്വസ്തമായി സേവനം ചെയ്തു. പൊതുദര്‍ശനം ഡിസംബര്‍ അഞ്ചിന് വൈകിട്ട് ആറു മണിക്ക് സീയോന്‍ മാര്‍ത്തോമാ പള്ളി. സംസ്‌കാര ശുശ്രൂഷ ഡിസംബര്‍ ആറിന് രാവിലെ ഒന്‍പത് മണിക്ക് സീയോന്‍ മാര്‍ത്തോമാ പള്ളിയില്‍. സംസ്‌കാരം റോളിംഗ് ഓക്സ് ഫ്യൂണറല്‍ ഹോം.