ജോര്‍ജ് മാത്യു

ജോര്‍ജ് മാത്യു

ഹൂസ്റ്റണ്‍: കുമ്പളാംപൊയ്ക കോടിയാട്ട് ജോര്‍ജ് മാത്യു (അച്ചന്‍കുഞ്ഞു- 73) ഓസ്റ്റിനില്‍ നിര്യാതനായി. ഭാര്യ: മറിയാമ്മ മാത്യു. വടശ്ശേരിക്കര ഇടത്തറ കല്ലുപറമ്പില്‍ കുടുംബാംഗമാണ് 1972 മുതല്‍ 1987 വരെ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ സേവനമനുഷ്ഠിച്ച പരേതന്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 1997 വരെ ജോലി ചെയ്തു. 1997ല്‍ കുടുംബസമേതം ഹൂസ്റ്റണില്‍ എത്തിയ ജോര്‍ജ് മാത്യു 1997 മുതല്‍ 2015 വരെ സൗത്ത് വെസ്റ്റ് ഓയില്‍ ഫീല്‍ഡില്‍ ജോലി ചെയ്തു. മക്കള്‍: സ്വപ്‌ന വര്‍ഗീസ് (ഹാര്‍ട്ടഫോര്‍ഡ് കണക്റ്റികട്ട്), ശോഭ ഡേവിഡ്. മരുമക്കള്‍: പ്രിന്‍സ് വര്‍ഗീസ് ഡെനിസ് ഡേവിഡ് (ഓസ്റ്റിന്‍). സഹോദരങ്ങള്‍: ഗ്രേസി വട്ടക്കുന്നേല്‍ (ഹൂസ്റ്റണ്‍), കെ ജി തോമസ് (കുമ്പളാംപൊയ്ക), സാലി ജെയിംസ് (ഹൂസ്റ്റണ്‍), പരേതനായ ജോര്‍ജ് വര്‍ഗീസ് (രാജു) ഹൂസ്റ്റണ്‍. പൊതുദര്‍ശനം മെയ് 26vd ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍. ദേവാലയത്തിലെ സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം 2 മണിക്ക് മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ട് പോകുന്നതും 3 മണിക്ക് സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതുമാണ്. ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ലൈവ്‌സ്ട്രീം ലിങ്ക് https://www.youtube.com/live/R-cS8CMnEHc